മൂന്ന് ഇ.എസ്.ഐ ആശുപത്രികളില്‍ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി
തിരുവനന്തപുരം: മൂന്ന് ഇ.എസ്.ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരിചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
തോട്ടട, പാലക്കാട്, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രികളിലാണ് തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനായി ഒരു കോടി രൂപ വീതം അനുവദിച്ചു. പദ്ധതിപ്രകാരം വിവിധ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങും. ഒമ്പത് ഇ.എസ്.ഐ ആശുപത്രികളിലും സി.സി.ടി.വി സ്ഥാപിക്കും.
പേരൂര്‍ക്കട, ആലപ്പുഴ, വടവാതൂര്‍, എറണാകുളം, ഒളരിക്കര, ഫറോക്ക് ആശുപത്രികളില്‍ തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടന്നുവരികയാണ്. തൃശൂര്‍ ജില്ലയിലെ ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ്, മുളങ്കുന്നത്തുകാവ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്പന്‍സറികളിലേക്കും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി 46 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."