ഉദുമ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് വീഡിയോ ചിത്രീകരണം നടത്താം
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ അപേക്ഷിച്ചാല്‍ വീഡിയോ ചിത്രീകരണത്തിന് അനുമതി നല്‍കുമെന്ന് വരണാധികാരിയായ കലക്ടര്‍ ഇ. ദേവദാസന് അറിയിച്ചു. വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടുളള സി.ഡികള്‍ തെരഞ്ഞെടുപ്പ് ചിത്രീകരണം അവസാനിച്ചാലുടന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വീഡിയോ ഗ്രാഫര്‍ കൈമാറണം. സി.ഡികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധീനതയില്‍ സൂക്ഷിക്കും.
51935 വോട്ടര്‍മാര്‍
44 പ്രശ്ന ബൂത്തുകള്‍
കാസര്‍കോട്: 24475 പുരുഷന്മാരും 27460 സ്ത്രീകളും ഉള്‍പ്പെടെ 51935 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 44 പ്രശ്ന ബൂത്തുകളുണ്ട്.
27നും 28നും അവധി
കാസര്‍കോട്: ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് 27, 28 തീയതികളില്‍ അവധിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."