ടെക്സാസില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഓസ്റ്റിന്‍: ഒക്ടോബര്‍ 19 തിങ്കളാഴ്ച മാത്രം ടെക്സസിലെ വിവിധ ആശുപത്രികളില്‍ 4,319 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് (4,422) ഓഗസ്റ്റ് 28ന് ശേഷം ഹോസ്പിറ്റലൈസേഷന്‍ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോള്‍ ഇത്രയും കോവിഡ് രോഗികളെ ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് അധികൃതര്‍ പറയുന്നു.
ഒരു മാസം മുമ്പ് (സെപ്റ്റംബര്‍ 20) കോവിഡ് 19 പോസിറ്റീവായിരുന്ന രോഗികളുടെ എണ്ണം 64,431 ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 82,930 ആയി വര്‍ധിച്ചത് ആശങ്കാജനകമാണ്.
ടെക്സസില്‍ ഒക്ടോബര്‍ 19 വരെ ആകെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയവരുടെ എണ്ണം 8,28,527 ആയും മരിച്ചവരുടെ എണ്ണം 17,022 ആയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഡാലസ് കൗണ്ടിയില്‍ മാത്രം 90,000 കോവിഡ് കേസുകള്‍ കവിഞ്ഞു.
ഹൂസ്റ്റണിലെ ഏറ്റവും വലിയ സ്‌കൂള്‍ ഡിസ്ട്രിക്ടുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. 1,90,000 കുട്ടികളാണ് സ്‌കൂളില്‍ നേരിട്ട് പഠിക്കുവാന്‍ എത്തുന്നവര്‍. മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്നു പ്രവചനാതീതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."