പാകിസ്താന് വിന്‍ഡീസ് ഷോക്ക്
നോട്ടിങാംഷെയര്‍: തുടക്കം പൊളിച്ചടുക്കി കരീബിയന്‍ കരുത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്താനെ ിനിലം പരിശാക്കിയാണ് വിന്‍ഡീസ് ടീം പവലിയനിലേക്ക് മടങ്ങിയത്. ഏറെ റണ്‍സൊഴുകുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരത്തില്‍ 105 റണ്‍സിനുള്ളില്‍ വിന്‍ഡീസ് പാകിസ്താനെ കൂടാരം കയറ്റി. മുന്‍ ജേതാക്കളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന് വിന്‍ഡീസ് പാക് പടയുടെ കഥ കഴിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 21.4 ഓവറില്‍ 105 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ തന്നെ വിന്‍ഡീസ് ജയമുറപ്പിച്ചിരുന്നു. ക്രിസ് ഗെയ്ല്‍ (50) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോള്‍ 13.4 ഓവറില്‍ മൂന്നു വിക്കറ്റിന് വിന്‍ഡീസ് ലക്ഷ്യം മറികടന്ന് ആദ്യ ജയം സ്വന്തമാക്കി. ഗെയ്ല്‍ 34 പന്തില്‍ നാലു ബൗണ്ട@റികളും മൂന്നു സിക്‌സറുമടക്കമാണ് അര്‍ധ സെഞ്ചുറി തികച്ചത്. നിക്കോളാസ് പൂരനും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം ഔട്ടാകാതെ 34 റണ്‍സ് സ്വന്തമാക്കി.
ഷെയ് ഹോപ്പ് (11) ഡാരന്‍ ബ്രാവോ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പാകിസ്താനു വേ@ണ്ടി മുഹമ്മദ് ആമിര്‍ മൂന്നു വിക്കറ്റുമായി തിളങ്ങിയെങ്കിലും വിന്‍ഡീസിനെ വീഴ്ത്താന്‍ അതു മതിയായിരുന്നില്ല.
പാക് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ട@ക്കം കണ്ടത്. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമാനും ബാബര്‍ അസമുമാണ് പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍മാര്‍. വഹാബ് റിയാസ് 18ഉം മുഹമ്മദ് ഹഫീസ് 16ഉം റണ്‍സെടുത്ത് പുറത്തായി. ഇമാമുല്‍ ഹഖ് (2), ഹാരിസ് സൊഹൈല്‍ (8), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (8), ഇമാദ് വസീം (1), ഷദാബ് ഖാന്‍ (0), ഹസന്‍ അലി (1), എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സ്‌കോറുകള്‍.
14 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് പാകിസ്താന് നഷ്ടപ്പെട്ടത്. നാലു വിക്കറ്റെടുത്ത ഒഷെയ്ന്‍ തോമസും മൂന്നു വിക്കറ്റ് പിഴുത നായകന്‍ ജേസണ്‍ ഹോള്‍ഡറുമാണ് പാകിസ്താന്റെ അന്തകരായത്. ആന്ദ്രേ റസ്സലിനു ര@ണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."