HOME
DETAILS

കൊവിഡ്: കുത്തഴിഞ്ഞ ചികിത്സയും പ്രതിരോധവും

  
backup
October 21 2020 | 00:10 AM

5196849684863-2020-oc


കൊവിഡിന്റെ തുടക്കത്തില്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും പ്രകടിപ്പിച്ച ജാഗ്രതയും സൂക്ഷ്മതയും രോഗവ്യാപന ഘട്ടത്തില്‍ കൈവിട്ട് പോയതിന്റെ പരിണിത ഫലങ്ങളാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ പാളിച്ചകള്‍ക്കൊപ്പം ചികിത്സാരംഗത്തുണ്ടായ അലസതയും കൂടിയായപ്പോള്‍ കേരളത്തിന്റെ അവസ്ഥ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിതാപകരമായി എന്ന് പറയാതെ വയ്യ.


കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ കേരളത്തിനുണ്ടായ പരാജയം എടുത്തു പറഞ്ഞത് ഇത്തരമൊരു പരിതസ്ഥിതിയിലാണ്. ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഇളവുകളെ രോഗവ്യാപനത്തിന്റെ പ്രധാന കാരണമായി അദ്ദേഹം പറയുന്നതില്‍ വലിയ കഴമ്പില്ല. അടുത്ത കാലത്തായി കേന്ദ്രമന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും തൊട്ടതിനും പിടിച്ചതിനുമൊക്കെ കേരളത്തെയും കേരള സര്‍ക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. ഓണത്തിന് മുന്‍പ് തന്നെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിന്റെ പിടിവിട്ട് പോയിട്ടുണ്ട്. ലോക്ക്ഡൗണിലെ അനാവശ്യ ഇളവുകളും അന്തര്‍ സംസ്ഥാന-ജില്ലാ യാത്രകള്‍ അനുവദിച്ചതും കേരളത്തിലൊട്ടാകെ രോഗം പടരാന്‍ കാരണമായി. തുടക്കത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുണ്ടായ രോഗവ്യാപനം അങ്ങനെയാണ് കേരളത്തിലൊട്ടാകെ പടരാന്‍ ഇടയായത്. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ പ്രതിദിനം 2,000 കൊവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇത് ഇരട്ടിയായി. പിന്നെ വീണ്ടും ഇരട്ടിച്ചു. പ്രതിദിന വര്‍ധന ഏഴായിരം മുതല്‍ എണ്ണായിരം വരെ കടന്നു. ഈ സന്ദര്‍ഭത്തിലായിരുന്നു ആരോഗ്യ വകുപ്പില്‍ നിന്നും അതീവ ജാഗ്രത ഉണ്ടാകേണ്ടിയിരുന്നത്. അതില്ലാതെ പോയതാണ്, രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍പോലും, വസ്തുതകളില്‍ ഊന്നിയുള്ള കേന്ദ്രമന്ത്രിയുടെ വിമര്‍ശനത്തിന് കാരണമായതെന്ന് കാണാതെ പോകരുത്.


സംസ്ഥാനത്ത് രോഗവ്യാപനം ഇല്ലാതിരുന്നപ്പോള്‍ പുലര്‍ത്തിയ ജാഗ്രതയിലും കര്‍ശന നിയന്ത്രണങ്ങളിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വരുത്തിയ അയവ് രോഗത്തെക്കുറിച്ചുള്ള ആശങ്ക ജനങ്ങളില്‍നിന്ന് അകറ്റി. തെരുവുകളിലും അങ്ങാടികളിലും ആള്‍ക്കൂട്ടങ്ങള്‍ പെരുകാന്‍ തുടങ്ങി. ഭക്ഷണശാലകളില്‍ തിരക്ക് കൂടാന്‍ തുടങ്ങി. മാസ്‌ക്കുകള്‍ ധരിക്കാതെയായി. അകലം പാലിക്കാതെയായി. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ട് പോലും ഇപ്പോഴും ആള്‍ക്കൂട്ടങ്ങള്‍ക്ക് കുറവില്ല.


എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ രോഗ പ്രതിരോധരംഗത്ത് തുടക്കത്തില്‍ ഉണ്ടായ മന്ദഗതി മറികടക്കാന്‍ അവര്‍ക്ക് പിന്നീട് കഴിഞ്ഞു. മഹാരാഷ്ട്രയും ഡല്‍ഹിയും അങ്ങനെയാണ് രോഗവ്യാപനത്തെ ഒരു പരിധിയോളം ഇപ്പോഴും തടഞ്ഞുനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലാകട്ടെ രോഗവ്യാപനം കൈവിട്ടപ്പോള്‍ സര്‍ക്കാരും കൈവിട്ടത് പോലെയായി. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഇതോടൊപ്പം അലംഭാവവും അലസതയും നാമ്പെടുക്കുകയും ചെയ്തു. കൊവിഡ് ടെസ്റ്റിന് ആദ്യമായി വരുന്നവരെയും നേരത്തെ പോസിറ്റീവായിരുന്നവരെയും പരിശോധനക്ക് ഒന്നിച്ചിരുത്തുന്ന ക്രൂരത വരെ പല കൊവിഡ് ആശുപത്രികളിലും നടന്നുകൊണ്ടിരിക്കുന്നു. കൊവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് പതിവായി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇരട്ടകളായ അവരുടെ ഗര്‍ഭസ്ഥശിശുക്കള്‍ മരണപ്പെട്ടത്. കുറ്റം ചെയ്തവര്‍ക്കെതിരേ ഇതുവരെ നടപടികളൊന്നുമായില്ല. തിരുവനന്തപുരത്ത് കൊവിഡ് രോഗിക്ക് പുഴുവരിച്ചത് ഒരു നഴ്‌സ് പോലും കണ്ടില്ല. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ വെന്റിലേറ്റര്‍ ട്യൂബ് മാറി കിടന്നതിനാല്‍ രോഗി ശ്വാസം കിട്ടാതെ മരിക്കാനിടയായി. ഈ രണ്ട് സംഭവങ്ങളിലും ഉത്തരവാദികളായവരെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ സസ്‌പെന്റ് ചെയ്‌തെങ്കിലും പുഴുവരിച്ച കേസിലെ ഉത്തരവദികളായവരെ വളരെ വേഗത്തില്‍ തിരിച്ചെടുത്തു. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനാ ശക്തിക്ക് മുന്‍പില്‍ സര്‍ക്കാര്‍ തല കുനിക്കുമ്പോള്‍, എങ്ങനെയാണ് മനുഷ്യരുടെ ജീവന് കാവലാളാകേണ്ടി വരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും ഗുരുതരമായ തെറ്റുകള്‍ക്കെതിരേ നടപടിയെടുക്കാനാവുക. ഇതൊക്കെ കൊണ്ടായിരിക്കാം പല സംസ്ഥനങ്ങളിലും രോഗവ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. കേരള മോഡല്‍ പഴങ്കഥയാവുന്നത് ഇങ്ങനെയൊക്കെയാണ്.


2021 ഫെബ്രുവരിയോടെ രാജ്യത്തെ പകുതിയോളം പേര്‍ക്കും കൊവിഡ് ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് രൂപീകരിച്ച വിദഗ്ധസമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വരുന്ന ശൈത്യകാലവും ഉത്സവങ്ങളും ഇതിന് ആക്കം കൂട്ടിയേക്കാം. ലോകത്ത് കൊവിഡ് ബാധിത രാജ്യങ്ങളില്‍ ഇപ്പോഴും രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗമുക്തി നിരക്ക് കൂടുതലും മരണനിരക്ക് വളരെ കുറവുമാണ് എന്നതു മാത്രമാണ് ഏക ആശ്വാസം.
ഇനിയും വേണ്ടത്ര ജാഗ്രതയോ ആസൂത്രണമില്ലാതെയോ ആണ് സംസ്ഥാനം മുന്‍പോട്ട് പോകുന്നതെങ്കില്‍ ഫലം വിവരണാതീതമായിരിക്കും. കേരളത്തിലെ കൊവിഡ് ബാധ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന യാഥാര്‍ഥ്യം മറച്ചുവച്ചിട്ട് കാര്യമില്ല. അത് അംഗീകരിച്ചു കൊണ്ട് വേണം ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. കഴിഞ്ഞ ഒരാഴ്ചയായി സോഫ്റ്റ്‌വെയറിന്റെ തകരാറു പറഞ്ഞ് പരിശോധനകളുടെ എണ്ണം കുറയ്ക്കുകയാണ്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം കൂട്ടുകയേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  6 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  27 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  32 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago