റോഡ് വെട്ടിപ്പൊളിച്ചുള്ള കേബിള്‍ പ്രവൃത്തി; മണ്ണും കല്ലും നീക്കം ചെയ്യാത്തത് ദുരിതമാകുന്നു
പള്ളിക്കല്‍: റോഡില്‍ കുഴിയെടുത്തുള്ള കേബിള്‍ പ്രവൃത്തി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും റോഡില്‍ നിന്നും മണ്ണും കല്ലും നീക്കം ചെയ്യാത്തത് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യുന്നു. പള്ളിക്കല്‍ ബസാര്‍ ടൗണിലെ തിരക്കേറിയ പരുത്തിക്കോട്ടേക്കുള്ള റോഡ് ജങ്ഷനില്‍ പ്രവൃത്തി കഴിഞ്ഞിട്ട് ആഴ്ചകളോളമായെങ്കിലും മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ ജനം ദുരിതത്തിലാണ്. രണ്ട് ദിവസം മുന്‍പ് പെയ്ത മഴയില്‍ റോഡാകെ ചെളിക്കുളമായ് മാറിയിരുന്നു.
റോഡില്‍ പലഭാഗത്തും ടാറിങ് ചെയ്തത് പൊളിച്ച ഭാഗം റീ ടാറിങ് ചെയ്തിട്ടില്ല. ജങ്ഷനില്‍ റോഡില്‍ കുഴിയെടുത്ത ഭാഗത്ത് കുഴിയടക്കുന്നതിനായി മുകളിലിട്ട സ്ലാബ് റോഡ് നിരപ്പില്‍ നിന്നും ഉയര്‍ന്ന് നില്ക്കുന്ന നിലയിലാണ്. ഇത് അപകടത്തിന് കാരണമാകും. സ്ലാബ് നേരെയാക്കി റോഡിലെ മണ്ണും കല്ലും നീക്കം ചെയ്യണമെന്ന് കരാറുകാരോട് ആവശ്യപ്പെട്ടിട്ടും ആവശ്യം കരാറുകാര്‍ മഖവിലക്കെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
റോഡില്‍ പ്രവൃത്തി നടത്തുന്ന കരാറുകാര്‍ റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പില്‍ പൊളിച്ച ഭാഗങ്ങല്‍ നന്നാക്കുന്നതിനാവശ്യമായ തുക കെട്ടി വെക്കണമെന്ന നിയമമുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം നിയമം കടലാസിലൊതുങ്ങുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."