അനധികൃത മദ്യവില്പന കേന്ദ്രങ്ങള്‍ സജീവം
എടപ്പാള്‍: ബിവറേജസ് മദ്യശാലകള്‍ അടച്ചതോടെ അനധികൃത മദ്യവില്പന മേഖലയില്‍ സജീവമായി.ഗ്രാമീണ മേഖലകളിലാണ് ഇത്തരം വില്പന സംഘങ്ങള്‍ സജീവമായിട്ടുള്ളത്. എടപ്പാള്‍, പൊന്നാനി മേഖലകളിലെ മദ്യശാലകള്‍ അടച്ചതോടെ തൃശൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് വ്യാപകമായി മദ്യം കൊണ്ടണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഇരട്ടി വിലയ്ക്കാണ് ഇവര്‍ വില്പന നടത്തുന്നത്. ഓര്‍ഡര്‍ സ്വീകരിച്ച ശേഷം അതത് സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. 25 ലിറ്റര്‍ വിദേശമദ്യവുമായി കഴിഞ്ഞ ദിവസം ഒരാളെ ചങ്ങരംകുളത്ത് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സമാന്തര മദ്യവില്പന സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. നിലവില്‍ മദ്യപരുടെ സഹായത്തോടെ ഇത്തരം സംഘങ്ങളെ വലയിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് എക്സൈസ്, പൊലിസ് അധികൃതര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."