ലോക്‌സഭ തെരഞ്ഞെടുപ്പ്: പോള്‍ ചെയ്ത വോട്ടും ഫലവും തമ്മില്‍ വ്യത്യാസം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടും ഫലവും തമ്മില്‍ വന്‍ വ്യത്യാസം. ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ക്വിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണക്കുകളില്‍ വ്യത്യാസം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ വിശദീകരണം നല്‍കാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായില്ല. ആദ്യത്തെ നാല് ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന 373 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇ.വി.എമ്മില്‍ പോള്‍ ചെയ്ത വോട്ടും ഫലവും താരതമ്യപ്പെടുത്തിയപ്പോഴാണ് ചില മണ്ഡലങ്ങളില്‍ വ്യത്യാസം കണ്ടെത്തിയത്.
തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭ മണ്ഡലങ്ങളിലാണ് വ്യത്യാസമുള്ളത്. തമിഴ്‌നാട്ടില്‍ കാഞ്ചീപുരം മണ്ഡലത്തില്‍ 12,14,086 പേരാണ് വോട്ടുകളാണ് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇ.വി.എമ്മില്‍ ഫലം എണ്ണിയപ്പോള്‍ 12, 32,417 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 18,331വോട്ടുകള്‍ അധികമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തന്നെ ധര്‍മപൂരിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവര പ്രകാരം 11,94,440 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ 12,12,311 വോട്ടുകളാണ് എണ്ണിയിരിക്കുന്നത്. 17,871 വോട്ടുകള്‍ കൂടുതലാണ്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോള്‍ ചെയ്തത് 10,88,206 വോട്ടുകളാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ 10,98,112 പേര്‍ വേട്ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. 9,906 വോട്ടുകള്‍ അധികമായി രേഖപ്പെടുത്തി. ബി.ജെ.പിയുടെ ഹേമ മാലിനി ആകെ 6,67,342 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
രാഷ്ട്രീയ ലോക് ദളിന്റെ കുമാര്‍ നരേന്ദ്ര സിങ് 3,77,319 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.തമിഴ്‌നാട്ടിലെ ശ്രീപെരമ്പത്തൂരില്‍ 13,88,666 വോട്ടുകള്‍ രേഖപ്പെടുത്തി. ഫലം എണ്ണിയപ്പോള്‍ 14,03,178 വോട്ട് രേഖപ്പെടുത്തിയെന്നാണ് പറയുന്നത്. പോളിങ് ചെയ്തതും ഫലവും തമ്മില്‍ 14,512 വോട്ടുകള്‍ കൂടുതലാണ്.
ബിഹാറിലെ ഔറംഗാബാദില്‍ ആകെ പോള്‍ ചെയ്ത വോട്ട് 9,30,758 എന്നാല്‍ എണ്ണിയത് 9,39,526വോട്ടുകള്‍. 8768 വോട്ടുകള്‍ കൂടുതലായി രേഖപ്പെടുത്തി. ബി.ജെ.പി സ്ഥാനാര്‍ഥി സുശീല്‍ കുമാര്‍ സിങ് ഇവിടെ നിന്ന് 4,29,936 വോട്ടുകളാണ് നേടിയത്.രണ്ടാം സ്ഥാനത്തുള്ള അവാമി മോര്‍ച്ചയുടെ ഉപേന്ദ്ര പ്രസാദ് 3,58,611 വോട്ടുകള്‍ നേടി.
അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ 3,36,161 വോട്ടുകള്‍ പോള്‍ ചെയ്തു. 3,44,122 വോട്ടുകളാണ് ഇവിടെ എണ്ണിയത്. 7961 വോട്ടുകള്‍ കൂടുതല്‍. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് ഇവിടെ നിന്ന് ജയിച്ചത്.
ആദ്യത്തെ നാല് ഘട്ടങ്ങളില്‍ പോള്‍ ചെയ്തതിന്റെ അന്തിമ റിപ്പോര്‍ട്ടാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റില്‍ പറയുന്നുണ്ട്.
അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളില്‍ നടന്ന വോട്ടെടുപ്പിന്റെ ഏകദേശ കണക്കുകളാണുള്ളതെന്ന് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. കണക്കുകളിലെ വ്യത്യാസം സംബന്ധിച്ച് ചോദിച്ചപ്പോള്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കിയെന്ന് ക്വിന്റ് പറയുന്നു. പിന്നീട് കമ്മിഷന്‍ ക്വിന്റിന്റെ ചോദ്യത്തിന് മറുപടി നല്‍കി.
വിവരങ്ങള്‍ പൂര്‍ണമല്ലെന്നും മാറാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കമ്മിഷന്റെ പ്രതികരണം. ഈ നാല് മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റു മണ്ഡലങ്ങളിലും സമാനമായ വ്യത്യാസം തെരഞ്ഞെടുപ്പ് കമ്മിഷനോട് ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഇതുവരെ പോര്‍ട്ടലിന് കമ്മിഷന് മറുപടി നല്‍കിയില്ല. കൂടാതെ തെരഞ്ഞെടുപ്പിന്റെ മുതിര്‍ന്ന അംഗങ്ങളുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കില്‍ അവര്‍ സമ്മതിച്ചില്ലെന്നും ക്വിന്റ് പറയുന്നു.
മെയ് 27നാണ് കമ്മിഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമങ്ങള്‍ നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ നാല് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് വിവരങ്ങള്‍ ചേര്‍ക്കാന്‍ കമ്മിഷന്‍ ശ്രമിക്കാത്തതെന്നതിനും മറുപടിയില്ല.
വോട്ടെണ്ണെുന്ന ദിവസം ഓരോ രണ്ട് മണിക്കൂറിലും വോട്ടെടുപ്പിന്റെ വിവരങ്ങള്‍ മുതിര്‍ന്ന ഓഫിസറെ അറിയിക്കല്‍ പ്രിസൈഡിങ് ഓഫിസറുടെ ഉത്തരവാദിത്തമാണ്. വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാത്തതിന് ദുരൂഹതയുയര്‍ത്തുന്നു.
ഇ.വി.എമ്മിലൂടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടത്താന്‍ സാധിക്കുമെന്നും അതിനാല്‍ പകുതി വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ കോടതിയെ സമീപിച്ചെങ്കിലും പരിഗണിച്ചിരുന്നില്ല.
2005ല്‍ ജര്‍മനിയാണ് ആദ്യമായി വോട്ടിങ് മെഷീന്‍ പുറത്തിറക്കിയത്. എന്നാല്‍ 2009ല്‍ വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനെ ഭരണഘടന വിരുദ്ധമായി ജര്‍മന്‍ ഭരണഘടന കോടതി പ്രഖ്യാപിച്ചു.
ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ഇപ്പോഴും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."