ചികിത്സ കിട്ടാതെ മരിച്ച കൊവിഡേതര രോഗികളുടെ കണക്കും പുറത്തുവിടണം: മുല്ലപ്പള്ളി
കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ദിവസവും പുറത്തുവിടുന്ന സര്‍ക്കാര്‍ ചികിത്സ കിട്ടാതെ മരിച്ച കൊവിഡ് ബാധിതരല്ലാത്ത രോഗികളുടെ കണക്കും വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കൊവിഡ് ബാധിതരല്ലാത്ത രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് കാസര്‍കോട് ഡി.സി.സി നേതൃയോഗത്തില്‍ സംബന്ധിക്കാനെത്തിയ മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലകളിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കിയതിനെ തുടര്‍ന്ന് മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കു പോലും അടിയന്തിര ചികിത്സ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഉടന്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ പോലും അവഗണിക്കപ്പെടുന്നു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതുപോലെ ഇതരരോഗികളുടെ ജീവനും അനാസ്ഥ കാരണം നഷ്ടമാകുന്നത് ഗുരുതരമായ വിഷയമാണ്. കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലം വരെ ലോകത്തിന് മാതൃകയായിരുന്നു. ഇപ്പോഴത് സമ്പൂര്‍ണ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."