അതെന്താ അങ്കണവാടികള്‍ക്കു വേനലവധിയില്ലാത്തത്?
കോട്ടക്കല്‍: ചൂട് കഠിനമായ കാരണത്താല്‍ തൊഴിലാളികളുടെ ജോലിസമയംവരെ ക്രമീകരിച്ചും മറ്റു നടപടികള്‍ കൈക്കൊണ്ടും വേനലിനെ പ്രതിരോധിക്കുമ്പോള്‍ അങ്കണവാടികള്‍ക്കു മാത്രം ഇതൊന്നും ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു രമ്ടു മാസംവരെ വേനലവധി നല്‍കുമ്പോള്‍ അങ്കണവാടികള്‍ക്ക് അവധിയേയില്ല. ഇതോടെ പരിമിധികളില്‍ വീര്‍പ്പുമുട്ടുകയാണ് കുട്ടികളും അങ്കണവാടി ജീവനക്കാരും.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം രണ്ടു മാസത്തെ വേനലവധിയാണുള്ളത്. സാധാരണ പത്ത്, പ്ലസ്ടു ക്ലാസുകളെങ്കിലും വേനല്‍കാലത്തു പ്രവര്‍ത്തിക്കാറുണ്ടെങ്കിലും കര്‍ശന നിരോധനം കാരണം അവയും പ്രവര്‍ത്തിക്കുന്നില്ല. കഠിനമായ ചൂടും വേണ്ടത്ര ജലലഭ്യതയില്ലാത്തതുമാണ് കാരണം. എന്നാല്‍, സ്‌കൂളുകളുടെ അത്രപോലും സൗകര്യങ്ങളില്ലാത്ത അങ്കണവാടികള്‍ക്ക് ഇതൊന്നും ബാധകമല്ലെന്നതാണ് വിചിത്രം.
മിക്ക അങ്കണവാടികളും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയാകട്ടെ കോണ്‍ക്രീറ്റ്, ഓട്, ഷീറ്റ് എന്നിവകൊണ്ടുള്ളതാണ്. ആവശ്യത്തിനു വെള്ളവും വെളിച്ചവും ഫാനുമൊന്നും ഇവിടങ്ങളില്ല. കുട്ടികളുടെ പ്രാഥമിക കര്‍മങ്ങള്‍ക്കുപോലും അടുത്തുള്ള വീടുകളെ ആശ്രയിക്കുന്ന അങ്കണവാടികള്‍വരെ സംസ്ഥാനത്തുണ്ട്. വേനല്‍കാലത്ത് കുടിക്കാനും ഭക്ഷണം പാചകംചെയ്യാനും പരിസരത്തെ വീടുകളെയാണ് ജീവനക്കാര്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം വേനലില്‍ രണ്ടാഴ്ച അങ്കണവാടികള്‍ക്ക് അവധി നല്‍കിയിരുന്നു. കുട്ടികള്‍ക്കുള്ള ആഹാര പദാര്‍ഥങ്ങള്‍ വീടുകളില്‍ എത്തിക്കുകയായിരുന്നു അന്നു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."