HOME
DETAILS
MAL
ബണ്ട് തകര്‍ന്നു; കനാലില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
backup
September 13 2018 | 04:09 AM
പെരുമ്പാവൂര്‍: ഭൂതത്താന്‍കെട്ട് ഡാമിനടുത്ത് ചെങ്കര ഭാഗത്ത് ബണ്ട് തകര്‍ന്നതു മൂലം കനാലില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ബണ്ട് നന്നാക്കാത്തതാണ് നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കനാലില്‍ വെള്ളമെത്താന്‍ തടസമാകുന്നതെന്ന് ആക്ഷേപം ഉയരുന്നു. കനാല്‍വെള്ളം എത്തുന്ന ഭാഗങ്ങളില്‍ ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ ഭാഗങ്ങളിലെ കൃഷികളും നശിക്കുകയാണ്. ഉടനെ ബണ്ട് പുനര്‍നിര്‍മിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.ജെ മാത്യു അധ്യക്ഷനായി. ജോളി കെ. ജോസ്, രാജന്‍ വര്‍ഗീസ്, എന്‍.പി. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."