255 കിലോ മീറ്റര്‍ വേഗത! മന്‍ഘൂത്ത് ചുഴലിക്കാറ്റ് ഭീതിയില്‍ ഫിലിപ്പീന്‍സ്; 10 ലക്ഷം പേരെ ബാധിക്കും
മനില: ഫിലിപ്പീന്‍സ്, ഹോങ്കോങ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മന്‍ഘൂത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറില്‍ 205 മുതല്‍ 255 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കാവുന്ന ചുഴലിക്കാറ്റിന്റെ ചലനപാതയിലുള്ളത് 10 മില്യണ്‍ ആളുകള്‍.
ഫിലിപ്പീന്‍സിന്റെ വടക്കന്‍ പ്രവിശ്യയായ കാറ്റന്‍ഡ്വാസിന്റെ 1,145 കിലോ മീറ്റര്‍ കിഴക്കുനിന്നാണ് ഓംപോങ് എന്നുകൂടി പേരിട്ടിട്ടുള്ള മന്‍ഘൂത്ത് പ്രവഹിക്കുക. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ വടക്കന്‍ ലുസാനിലാണ് ചുഴലിക്കാറ്റ് ആദ്യം കരകാണുക. ഇവിടെ റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ചുഴലിക്കാറ്റിന്റെ ചലനവഴിയിലുള്ള 10 മില്യണ്‍ ഫിലിപ്പീന്‍സുകളെ ബാധിക്കുമെന്നാണ് ആശങ്കയെന്ന് റെഡ് ക്രോസ് ചെയര്‍മാന്‍ റിച്ചാര്‍് ഗോര്‍ഡന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും കനത്ത മഴ കാരണം ദുരിതംബാധിച്ചവരാണ് ഇതില്‍കൂടുതലും. നിരവധി പേര്‍ക്കാണ് ഇതുമൂലം വീടുകള്‍ നഷ്ടപ്പെട്ടത്.
Super Typhoon #Mangkhut is located west of Guam with max sustained winds of 140 KT, gusting to 170 KT. The JTWC expects the typhoon to maintain intensity as it approaches the northern #Philippines later this week. (JMA Himawari imagery) pic.twitter.com/me7gEyGmo1
— NASA SPoRT (@NASA_SPoRT) September 11, 2018
ഈ ഭാഗത്തു നിന്ന് പരമാവധി പേരെ ഒഴിപ്പിക്കും. അവര്‍ക്കുവേണ്ട ദുരിതാശ്വാസ സാധനങ്ങള്‍ തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം അറിയിച്ചു.
ചുഴലിക്കാറ്റ് വെള്ളപ്പൊക്കത്തിനും വലിയ രീതിയിലുള്ള ഉരുള്‍പൊട്ടലിനും കാരണമാവുമെന്നും മുന്നറിയിപ്പുണ്ട്.
ഫിലിപ്പീന്‍സിനെക്കൂടാതെ, തായ്‌വാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളെയും ചുഴലിക്കാറ്റ് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."