കോഴിക്കോട് മുന്‍ മേയറും സി.പി.എം നേതാവുമായ എം. ഭാസ്‌കരന്‍ അന്തരിച്ചു
കോഴിക്കോട്: സി.പി.എം നേതാവും കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ എം. ഭാസ്‌കരൻ(77) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം.
2005- 10 കാലയളവിലാണ് ഇദ്ദേഹം കോഴിക്കോട് മേയറായിരുന്നത്. കാരപ്പറമ്പ സ്വദേശിയായ ഭാസ്‌കരന്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്നു.
പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. റബ്‌കോ വൈസ് ചെയർമാനുമായിരുന്നു. ദേശാഭിമാനിയിൽ ദീർഘകാലം ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യം കപ്നോസിങ് വിഭാഗത്തിലും പിന്നീട് ക്ലറിക്കൽ ജീവനക്കാരനുമായി. മികച്ച സംഘാടകനായ അദ്ദേഹം ദീർഘകാലം സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോർത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പി.എൻ സുമതി( റിട്ട:. അധ്യാപിക, കാരപ്പറമ്പ് ആത്മ യുപി സ്‌കൂൾ). മക്കൾ : സിന്ധു, വരുൺ ( സി.പി.എം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: സഹദേവൻ, സുമിത(യു.എൽ.സി.സി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."