ബിജെപി വിരുദ്ധ പരാമര്‍ശം: വിനായകനെതിരെ സൈബര്‍ ആക്രമണം
കൊച്ചി: ബിജെപി വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. ജാതിയും നിറവും പരാമര്‍ഷിച്ചാണ് നടനെതിരെ ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ കേരള ജനത ബിജെപിയെ തള്ളിയതില്‍ സന്തോഷമുണ്ടെന്ന് ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ വിനായകന്‍ തുറന്നു പറഞ്ഞിരുന്നു. കമന്റുകളില്‍ വിനായകന്റെ സിനിമ ബഹിഷ്‌കരിക്കാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
'ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമ്മള്‍ മിടുക്കന്‍മാരല്ലേ... അത് നമ്മള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതല്ലെ' എന്നാണ് വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പുഫലം തന്നെ ഞെട്ടിച്ചു. താന്‍ ഇടതുപക്ഷ സഹയാത്രികനാണ്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ, തന്റെ പരിപാടി അഭിനയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."