തുര്‍ക്കിയുടെ സ്വന്തം ശെകര്‍ ബയ്‌റാം
മുസ്ഥഫ ഹുദവി ഊജംപാടി
ലോകത്തെല്ലായിടത്തും മുസ്‌ലിംകള്‍ അത്യുത്സാഹത്തോടെ ആഘോഷിക്കുന്ന ചെറിയ പെരുന്നാള്‍ തുര്‍ക്കിയില്‍ 'ശെകര്‍ ബയ്‌റാം (ലെസലൃ യമ്യൃമാശ)' അഥവാ മധുരങ്ങളുടെ ആഘോഷം എന്നാണ് അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ വിഭവ സമൃദ്ധമായ തീന്മേശയാണ് ശവ്വാലിലെ ആദ്യ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്ന തുര്‍ക്കി പെരുന്നാളിന്റെ പ്രത്യേകത. കൂട്ടത്തില്‍ വിവിധ തരം മധുര പലഹാരങ്ങളാണ് പ്രധാനം. ഒട്ടോമന്‍ ഭരണകാലത്തോളം ചരിത്രം അവകാശപെടുന്നവയാണ് ഇവയില്‍ പലതും. പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുള്ള മധുരം ഭക്ഷിക്കല്‍ പ്രധാനമാണ്. തുടര്‍ന്ന് വൈകുന്നേരം കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന നേരത്തു തീന്മേശ വീണ്ടും സമൃദ്ധമാവും.
പെരുന്നാളിന് മുമ്പു വീടും പരിസരവും വൃത്തിയാക്കുകയും നാടും നഗരവും അലങ്കൃതമാക്കുകയും പുതു വസ്ത്രങ്ങള്‍ വാങ്ങി വയ്ക്കുകയും ഫിത്വര്‍ സകാത്തു അര്‍ഹരിലേക്ക് എത്തിയെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നു. പെരുന്നാളിന്റെ രാത്രിയില്‍ പ്രത്യേക ശുചീകരണവും പ്രശസ്തമായ 'തുര്‍ക്കി സ്‌നാന (ഠൗൃസശവെ വമാമാശ)'വും നടത്തുന്നു. അതിരാവിലെ പള്ളികളുടെ അങ്കണങ്ങളിലെത്തുന്ന വിശ്വാസികള്‍ പെരുന്നാള്‍ നിസ്‌കാര ശേഷം പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ കൈമാറുന്നു. പിന്നെ കുട്ടികളുടെ നേതൃത്യത്തില്‍ വീടു സന്ദര്‍ശനമാണ്. അയല്‍- കുടുംബ വീടുകളില്‍ കൂട്ടമായെത്തി പെരുന്നാള്‍ സന്തോഷം പങ്കിടുന്നു. മുതിര്‍ന്നവരുടെ കൈകള്‍ ബഹുമാനാദരവോടെ ചുംബിക്കുന്ന കുട്ടികള്‍ക്ക് തിരിച്ചു കൈ നിറയെ ചോക്ലേറ്റും പോക്കറ്റ് മണിയും മറ്റു സമ്മാനങ്ങളും ലഭിക്കുന്നു. കുടുംബാംഗങ്ങളെല്ലാവരും ഒത്തുകൂടുന്ന ഈ സുദിനത്തില്‍ അകലങ്ങളിലുള്ള കുടുംബ വീടുകളിലും വിനോദ കേന്ദ്രങ്ങളിലും കൊണ്ടുപോയി കുട്ടികളുടെ സന്തോഷം മുതിര്‍ന്നവര്‍ ഉറപ്പു വരുത്തുന്നു.
ദിവസവും 17 മണിക്കൂര്‍ നീളുന്ന ക്ലേശകരമായ നോമ്പുകാലത്തിനു ശേഷം വിഭവ സമൃദ്ധിയും സന്തോഷവും നിറയുന്ന പെരുന്നാളിന് ഒരുങ്ങുന്ന തുര്‍ക്കി ജനതയ്ക്കു പിന്തുണയുമായി ഗവണ്‍മെന്റും രംഗത്തുണ്ട്. പെരുന്നാള്‍ ദിനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചും പള്ളികള്‍ കേന്ദ്രീകരിച്ചു പെരുന്നാള്‍ സദ്യ ഒരുക്കിയും നഗര ഗതാഗതങ്ങള്‍ സൗജന്യമാക്കിയും ഭരണകൂടം രാജ്യത്തെ പെരുന്നാളാഘോഷം വര്‍ണാഭമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."