പി.കെ ഫിറോസിനെ തിരുത്തി മുഈനലി തങ്ങള്‍
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിന് ദേശീയ വൈസ് പ്രസിഡന്റിന്റെ വിമര്‍ശനം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യമാണെന്ന ഫിറോസിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്താണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ രംഗത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും വിവാദമായ ഇ.വി.എം ക്രമക്കേട് വിഷയത്തില്‍ ഫിറോസിന്റെ നിലപാട് തെറ്റാണെന്നാണ് തങ്ങള്‍ പറയുന്നത്. ഇ.വി.എമ്മില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്ന് മുഈനലി തങ്ങള്‍ രൂക്ഷമായി ആക്ഷേപിച്ചു.
ആര്‍.എസ്.എസിന്റെ ഇ.വി.എം കെണിയില്‍ പ്രതിപക്ഷം വീണുപോയെന്നും ഇതിനിടെ മോദി സര്‍ക്കാരിനെതിരായ ജനവികാരത്തെ പ്രചാരണ രംഗത്ത് ഉപയോഗപ്പെടുത്താനാകാതെ പോയെന്നുമായിരുന്നു ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇ.വി.എമ്മില്‍ ക്രമക്കേടുകളില്ലെന്ന് ഫിറോസ് ആവര്‍ത്തിച്ചു വിശദീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍ തന്നെ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ തന്നെ ഫിറോസിനെ പരസ്യമായി തിരുത്തിയത്. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് നേരത്തെ ഫിറോസിന് നിര്‍ദേശം നല്‍കിയ കാര്യം കൂടി മുഈനലി തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫിറോസിന്റെ വാദങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലായിരുന്നു ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജിയുടെ പ്രതികരണം. ഫാസിസത്തിന് കീഴടങ്ങുന്നതാണ് ഇ.വി.എമ്മിനെ അനുകൂലിച്ചുള്ള വാദങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മോദി മഹാനാണെന്ന പ്രചാരണം പോലെ തന്നെ അത്ര നിഷ്‌കളങ്കമല്ല ഇ.വി.എം ന്യായീകരണമെന്നും ഷാജി കുറ്റപ്പെടുത്തുകയും ചെയ്തു.
ഇ.വി.എം തട്ടിപ്പിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഇപ്പോഴും പുറത്തുവന്നു കൊണ്ടിരിക്കയാണ്. തെളിവു സഹിതം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."