ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുകളുടെ അടിത്തറയെ തെരഞ്ഞെടുപ്പ് ബാധിച്ചു: കാനം
തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുകളുടെ അടിത്തറയെ ലോക്സഭാ തെരഞ്ഞെടുപ്പ് ബാധിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ഇത് കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. താഴേത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടിയാലേ ശബരിമല വിഷയം ഇക്കാര്യത്തില്‍ എങ്ങനെ ബാധിച്ചു എന്ന് പറയാനാകൂവെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് എതിരായ വിലയിരുത്തലാണെന്ന് പറയാനാവില്ല. സംസ്ഥാന സര്‍ക്കാരിന് എതിരായ വികാരം ഉണ്ടായിട്ടില്ല എന്നും പറയാനാവില്ല. 38 ശതമാനം വോട്ടര്‍മാര്‍ വികാരപരമായി ആണ് വോട്ട് ചെയ്തത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കാനം പറഞ്ഞു.
എല്‍.ഡി.എഫിന്റെ മതേതര വോട്ടുകളില്‍ കുറവ് വന്നു. എല്‍.ഡി.എഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ ജനം തെറ്റിദ്ധരിക്കപ്പെട്ടു. ശബരിമല വിഷയത്തില്‍ ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.
എല്‍.ഡി.എഫിന്റെ ഹിന്ദു വോട്ടിലും കുറവുവന്നു. ഇതിന് കാരണം ശബരിമല മാത്രമല്ല. വിശ്വാസത്തിന്റെ പേരിലോ വര്‍ഗീയതയുടെ പേരിലോ പ്രചാരണം പാടില്ല എന്നതാണ് ഇടതിന്റെ രീതിയെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."