അഴിമതിക്കാരനായ മാണിയെ സ്വീകരിക്കില്ല: കാനം
കൊല്ലം: ഇടതുമുന്നണിയില്‍ ആരെയും പുതിയതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച 'മുഖാമുഖ'ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരനായ കെ.എം മാണിയെ ഒരു കാരണവശാലും സ്വീകരിക്കില്ല. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കങ്ങളില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് എങ്ങനെ സി.പി.ഐ-സി.പി.എം തര്‍ക്കമാകുമെന്നും കാനം ചോദിച്ചു.
മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിക്കുന്നതിനുമുന്പ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ തെറ്റില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനധികൃതമായി നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയത്. കുരിശ് മാറ്റുന്നതിന് മൂന്നുമാസം മുന്‍പ് നോട്ടിസ് നല്‍കിയിരുന്നു. സി.ആര്.പി.സി 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ട്. ഇതിനായി മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും ചര്‍ച്ച നടത്തേണ്ട കാര്യമില്ല. കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രിക്കുള്ള ആശങ്കയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രിക്ക് സര്‍ട്ടിഫിക്കറ്റ് തരാനല്ല താനിവിടെ വന്നിരിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധി തീരുംമുന്‍പ് സര്‍ക്കാര്‍ ഭൂമിയിലെ എല്ലാ കൈയേറ്റവും ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."