HOME
DETAILS

കരിന്തളത്തെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ക്രയവിക്രയം നടത്താനാകുന്നില്ല

  
backup
September 13 2018 | 06:09 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87%e0%b4%b0%e0%b5%81%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%95%e0%b5%81

കരിന്തളം: കരിന്തളം വേളൂരിലെ ഇരുനൂറോളം കുടുംബങ്ങള്‍ ഭൂമിയുടെ ക്രയവിക്രയം നടത്താനാകാതെ ദുരിതത്തില്‍. മുന്‍പ് കരിന്തളം വില്ലേജിലായിരുന്ന ഇപ്പോള്‍ ചീമേനി രണ്ട് വില്ലേജിലെ ഇരുന്നൂറോളം കുടുംബങ്ങളാണ് ഭൂമിയുടെ ക്രയവിക്രയം നടത്താനാവാതെ ദുരിതത്തിലായത്.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പ്പെട്ട വേളൂരിലെ ഇരുന്നൂറോളം കുടുംബങ്ങളുടെ ഭൂമിയാണ് ആധാരം രജിസ്‌ട്രേഷനില്‍ ഇല്ലാത്ത വില്ലേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടത്തെ സ്ഥലങ്ങള്‍ മുഴുവനും ആധാരം രജിസ്‌ട്രേഷനില്‍ ചീമേനി രണ്ടാം വില്ലേജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂനികുതി അടക്കുന്നത് കരിന്തളം വില്ലേജിലാണെങ്കിലും ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത് ഇതുവരെ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിന്റെ കീഴിലായിരുന്നു. എന്നാല്‍ ഹൊസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് വെള്ളരിക്കുണ്ട് താലൂക്ക് നിലവില്‍ വന്നതോടെ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയില്‍ വന്നു. ഇതോടെയാണ് വേളൂരിലെ ജനങ്ങള്‍ ദുരിതത്തിലായത്. ബാങ്ക് വായ്പ എടുക്കാനും ഭൂമി ക്രയവിക്രയം നടത്താനും കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തുകാര്‍.
വെള്ളരിക്കുണ്ട് താലൂക്ക് നിലവില്‍ വന്നതോടെ ചീമേനി രണ്ടാം വില്ലേജില്‍ ഉള്‍പ്പെട്ട കരിന്തളം വില്ലേജിലെ വേളൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തെ ക്രയവിക്രയങ്ങള്‍ നടത്താനാവില്ലെന്നാണ് തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസര്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സ്ഥലം ഹൊസ്ദുര്‍ഗ് താലൂക്കില്‍ ചീമേനി രണ്ടാം വില്ലേജ് എന്ന് രേഖപ്പെടുത്തിയതിനാല്‍ ഇവിടെ ക്രയവിക്രയങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് വെള്ളരിക്കുണ്ട് സബ് രജിസ്ട്രാര്‍ ഓഫിസ് അധികൃതരും പറയുന്നു. ഇതു സംബന്ധിച്ചു വ്യക്തമായ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ലെന്ന് ഹൊസ്ദുര്‍ഗ് സബ്‌രജിസ്ട്രാര്‍ ഓഫിസും പറയുന്നു.
അതിനാല്‍ ചീമേനി രണ്ട് വില്ലേജിലെ ആള്‍ക്കാര്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
ഇതു സംബന്ധിച്ചു വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ നിവേദനം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  9 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  37 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago