ചാംപ്യന്‍സ് ലീഗ് യുവന്റസിനും ബാഴ്‌സലോണക്കും ജയം
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗിയില്‍ യുവന്റസിനും ബാഴ്‌സലോണക്കും വിജയത്തുടക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ര@ണ്ട് ഗോളിന് ഡൈനാമോ കീവിനെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
46, 84 മിനുട്ടുകളില്‍ അല്‍വാരോ മൊറാട്ടയാണ് യുവന്റസിന്റെ ര@ണ്ട് ഗോളുകളും സ്വന്തമാക്കിയത്. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ 5-1 എന്ന സ്‌കോറിന് ബാഴ്‌സലോണ ഫെറന്‍ക്വാറോസിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ബാഴ്‌സലോണ ഗോള്‍ വഴങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. പിന്നീട് പന്തുമായി മുന്നേറിയ മെസ്സിയെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിച്ചു. 27ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ബാഴ്‌സലോണക്ക് ലീഡ് നേടിക്കൊടുത്തു. 42ാം മിനുട്ടില്‍ യുവതരാം അന്‍സു ഫാത്തി ബാഴ്‌സയുടെ രണ്ട@ാം ഗോള്‍ സ്വന്തമാക്കി.
മികച്ച നീക്കത്തിനൊടുവില്‍ 52ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോയും ഗോള്‍ കണ്ടെ@ത്തിയതോയെ ബാഴ്‌സ മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. 70ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കറാടിന്‍ ഫറന്‍ക്വാറോസിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കി. 82ാം മിനുട്ടില്‍ യുവതാരം പെഡ്രിയും ബാഴ്‌സലോണക്കായി ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സ മത്സരത്തില്‍ സമ്പൂര്‍ ആധിപത്യം സ്ഥാപിച്ചു. 68ാം മിനുട്ടില്‍ എതിര്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് ബാഴ്‌സലോണ പ്രതിരോധ താരം ജെറാദ് പിക്വെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്തുപേരുമായിട്ടായിരുന്നു ബാഴ്‌സലോണ കളിച്ചത്. ഇത് മുതലെടുക്കാന്‍ ഫറന്‍ക്വാറോസിന് കഴിഞ്ഞില്ല. 89ാം മിനുട്ടില്‍ ഉസ്മാന്‍ ഡംബലേയും ഗോള്‍ നേടി ബാഴ്‌സലോണയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കൊമാന് കീഴില്‍ ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ബാഴ്‌സലോണ മികച്ച രീതിയിലായിരുന്നു കളിച്ചത്. എന്നാല്‍ അവസരം കിട്ടിയപ്പോഴെല്ലാം ഫറന്‍ക്വാറോസ് ബാഴ്‌സലോണ പോസ്റ്റിലേക്ക് കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിക്കൊണ്ടിരുന്നു. മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പി.എസ്.ജിയെ പരാജയപ്പെടുത്തി. ബ്രൂണോ ഫെര്‍ണാണ്ടസ് (23), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (87) എന്നിവരാണ് യുനൈറ്റഡിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്ത പെനാല്‍റ്റി ആദ്യം പി.എസ്.ജി ഗോള്‍കീപ്പര്‍ നവാസ് തട്ടിയകറ്റിയെങ്കിലും റഫറി ഫൗള്‍ വിളിക്കുകയായിരുന്നു.
പെനാല്‍റ്റിയുടെ സമയത്ത് ഗോള്‍ ലൈനില്‍ നിന്ന് മാറിയതിനായിരുന്നു റഫറി ഫൗള്‍ വിളിച്ചത്. രണ്ടാമതും കിക്കെടുത്ത ഫെര്‍ണാണ്ടസ് പന്ത് അനായാസം വലയിലെത്തിച്ചു. യുനൈറ്റഡിന്റെ സെല്‍ഫ് ഗോളാണ് പി.എസ്.ജിക്ക് ആശ്വാസമായത്. മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ക്ലബായ സെനിത്തിനെ 2-1 എന്ന സ്‌കോറിന് ബെല്‍ജിയം ക്ലബായ ക്ലബ് ബ്രൂഷെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഷ് തുര്‍ക്കിഷ് ക്ലബായ ബെസിക്തഷെയറിനെ പരാജയപ്പെടുത്തി. റെന്നസ് ക്രസ്‌നോഡര്‍ മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു. ഇറ്റാലിയന്‍ ക്ലബായ ലാസിയോ 3-1 എന്ന സ്‌കോറിന് ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി.
സിറോ ഇമ്മോബില്‍ (6), മാര്‍വിന്‍ ഹിറ്റ്‌സ് (23, സെല്‍ഫ്), ജീന്‍ അക്‌പ്രോ (76) എന്നിവരാണ് ലാസിയോക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. 71ാം മിനുട്ടില്‍ ഹാളണ്ടാണ് ഡോര്‍ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സി - സെവിയ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."