HOME
DETAILS

പ്രളയ ദുരിതാശ്വാസ നിധി ശേഖരണം: രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും

  
backup
September 13 2018 | 07:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b6

 

കണ്ണൂര്‍: മന്ത്രിമാരുടെ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം കണ്ണൂരില്‍ തുടരുന്നു. രണ്ടാം ദിവസം മൂന്നു കോടിയും രണ്ടര പവനുമാണ് ലഭിച്ചത്.
മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്.
നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ധനസമാഹരണത്തില്‍ പിണറായി, വേങ്ങാട്, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ നിന്നായി 75,29,101 രൂപയും കാല്‍ പവന്‍ ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഗീതമ്മ (പിണറായി), സി.പി അനിത (വേങ്ങാട്), ടി ഷബ്‌ന (കോട്ടയം മലബാര്‍)സംസാരിച്ചു. ചിറക്കുനി ബസാറില്‍ നടന്ന വിഭവ സമാഹരണത്തില്‍ ധര്‍മടം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43,82,364 രൂപയും രണ്ടേ കാല്‍ പവന്‍ സ്വര്‍ണവും ലഭിച്ചു. ധര്‍മടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകന്‍ ഇശാന്‍ദേവിന്റെ ആദ്യജന്‍മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവര്‍സിയറും എഇയും ഓരോ പവന്‍ വീതമുള്ള വളകളും നല്‍കിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. കൂത്തുപറമ്പില്‍ നടന്ന ധനസമാഹരണത്തില്‍ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.
പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണച്ചടങ്ങില്‍ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എം.എല്‍.എ ഓഫിസ് മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ.കെ പവിത്രന്‍ മമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago