HOME
DETAILS
MAL
മല്യയുടെ നാടുവിടല്‍: രണ്ട് വസ്തുത നിഷേധിക്കാനാവില്ല, ബി.ജെ.പിയെ വെട്ടിലാക്കി സുബ്രഹ്മണ്യന് സ്വാമി
backup
September 13 2018 | 10:09 AM
ന്യൂഡല്‍ഹി: മല്യയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വെട്ടിലായ സര്‍ക്കാരിന് കൂനിന്മേല് കുരുവായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്. മല്യ മുങ്ങിയ സംഭവത്തില്‍ രണ്ട് വസ്തുത നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
''1. ലുക്കൗട്ട് നോട്ടീസില്‍ 'ബ്ലോക്ക്' എന്നുള്ളത് 'റിപ്പോര്‍ട്ട്' എന്നാക്കി തിരുത്തി. ഇതാണ് പരിശോധനയെല്ലാം കഴിഞ്ഞ് 54 ലഗേജുമായി മല്യയ്ക്ക് പുറപ്പെടാനായത്.
2. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ധനമന്ത്രിയോട് താന്‍ ലണ്ടനിലേക്കു പോവുകയാണെന്ന് മല്യ പറഞ്ഞു''- സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ പറഞ്ഞു.
ഇതുതന്നെയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളും. മല്യയെ നാടുവിടാന്‍ സഹായിച്ചത് ജയ്റ്റ്ലിയുമായുള്ള രഹസ്യധാരണകളാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്റ്റ്ലി രാജിവച്ചൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."