നാടകാന്തം ബയേണ്‍
മ്യൂണിക്ക്: കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ രണ്ട് ഗോളുകള്‍ അടിച്ച് സമനിലയും വിജയവും പിടിച്ച് ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഉജ്ജ്വല തിരിച്ചുവരവ്. രണ്ടാം സ്ഥാനത്തുള്ള ലെയ്പ്സിഗുമായുള്ള എവേ പോരാട്ടത്തില്‍ 4-2ന് പിന്നില്‍ നിന്ന ശേഷം ബയേണ്‍ 4-5ന് വിജയം സ്വന്തമാക്കി. കളിയുടെ അവസാന നിമിഷത്തില്‍ ഡേവിഡ് അലാബയും ആര്യന് റോബനും നേടിയ ഗോളുകളാണ് ബയേണിന് നാടകീയ വിജയം സമ്മാനിച്ചത്.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ലെയ്പ്സിഗ് ബാവേറിയന്‍സിനെ ഞെട്ടിച്ചു. പിന്നീട് മൂന്ന് തവണ വല ചലിപ്പിച്ച അവര്‍ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നലുണര്‍ത്തി. 17ാം മിനുട്ടില്‍ ബയേണിന് സമനില സമ്മാനിച്ച ലെവന്‍ഡോസ്കി 84ാം മിനുട്ടിലും വല ചലിപ്പിച്ച് സ്കോര്‍ 4-3 എന്ന നിലയിലാക്കി. പിന്നീടാണ് അലാബ, റോബന് എന്നിവരുടെ ഗോളുകള്‍ ലെയ്പ്സിഗിനെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിയിട്ടത്. അല്ക്കന്താരയും ബയേണിനായി ഒരു ഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്- ഓഗ്സ്ബര്‍ഗ്, ഫ്രീബര്‍ഗ്- ഇംഗോള്സ്റ്റഡ്, ഷാല്‍ക്കെ- ഹാംബര്‍ഗര്‍, വോള്‍വ്സ്ബര്‍ഗ്- മോണ്ചെന്ഗ്ലാഡ്ബാച് മത്സരങ്ങള്‍ 1-1ന് സമനില. ഹോഫെന്‍ഹെയിം5-3ന് വെര്‍ഡര്‍ ബ്രെമനെ പരാജയപ്പെടുത്തി. മെയ്ന്‍സ് 4-2ന് ഫ്രാങ്ക്ഫര്‍ടിനേയും ഹെര്‍ത 2-0ത്തിന് ഡാംസ്റ്റഡിനേയും വീഴ്ത്തി. കൊളോണ്‍- ലെവര്കൂസന് പോരാട്ടം 2-2ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."