വേങ്ങേരിയില്‍ കാര്‍ഷിക സര്‍വകലാശാല ഗവേഷണ കേന്ദ്രം: മന്ത്രി സുനില്‍കുമാര്‍
വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രവും അഗ്രോ സൂപ്പര്‍മാര്‍ക്കറ്റും സ്ഥാപിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. വേങ്ങേരി കാര്‍ഷിക കേന്ദ്രത്തിന്റെ 25 ഏക്കര്‍ സ്ഥലം വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം . കൃഷിയുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെല്ലാം ലഭ്യമാക്കിയായിരിക്കും സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഈ കേന്ദ്രത്തില്‍ ഇനിയും ചെയ്തു തീര്‍ക്കേണ്ട വികസന പദ്ധതികള്‍ തയ്യാറാക്കാനായി എ.പ്രദീപ്കുമാര്‍ എം.എല്‍.എ ചെയര്‍മാനായി ഒരു മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിക്ക് രൂപം നല്‍കും- മന്ത്രി അറിയിച്ചു.
എ.പ്രദീപ്കുമാര്‍ എം.എല്‍.എ, കൃഷിവകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമി, കൃഷി ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, ജോയിന്റ് ഡയറക്ടര്‍മാരായ കെ.എ ആയിഷാബി, പി.ഹരിദാസന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിങ്. എസ് ശുഭ, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് സെക്രട്ടറി പി.പി നിസാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സി.യു ശാന്തി, പി.എന്‍ ജയശ്രീ, എ.പി ഐസക്, ടി ഗീത, കെ.ടി ലീന എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."