HOME
DETAILS

മുത്വലാഖ്: കോടതി പരാമര്‍ശം അനുചിതം - സമസ്ത

  
backup
May 14, 2017 | 6:52 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d


കോഴിക്കോട്: മുത്വലാഖ് സംബന്ധിച്ച വാദംകേള്‍ക്കുന്നതിനിടെ സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.
വിശുദ്ധ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ പരാതികള്‍ പരിശോധിക്കുന്ന കോടതികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. മുത്വലാഖ് എന്താണെന്ന് മനസിലാക്കാതെയാണ് പലരും അഭിപ്രായപ്രകടനം നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കംകൂട്ടാനാണ് ഇത്തരം വാദങ്ങളുമായി ചിലര്‍ മുന്നോട്ടുവരുന്നത്. ശരീഅത്ത് സംരക്ഷിക്കുന്നതിന് ഏതറ്റംവരെ പോകാനും ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും മറിച്ചുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ഹാജി, ഹാജി, കെ. മമ്മദ് ഫൈസി, കെ.എം അബ്ദുല്ല മാസ്റ്റര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  5 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  5 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  5 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  5 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  5 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  5 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  5 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  5 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  5 days ago