ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ മുന്നില്‍ മലപ്പുറം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ചത്തെ കൊവിഡ് കണക്കുകള്‍ അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ മലപ്പുറം ജില്ല ആശങ്ക സൃഷ്ടിക്കുംവിധം മുന്നില്‍.
ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീക്കിലി ബുള്ളറ്റിന് അനുസരിച്ച് 31.6 ആണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും ഇത് 20ല്‍ താഴെയാണ്. തിരുവനന്തപുരം- 13.8, കൊല്ലം, കോട്ടയം- 10.7, ആലപ്പുഴ- 17, എറണാകുളം- 16.9, ഇടുക്കി- 7.1, പത്തനംതിട്ട- 9.2, തൃശൂര്‍- 17.5, പാലക്കാട്- 14.4, കോഴിക്കോട്- 17.2, വയനാട്- 6.9, കണ്ണൂര്‍- 12.9, കാസര്‍കോട് -16.8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
നൂറുപേരില്‍ പരിശോധന നടത്തുമ്പോള്‍ എത്ര പേരില്‍ രോഗം സ്ഥിരീകരിക്കുന്നുവെന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.9 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."