റീ ബില്‍ഡ് കേരളയിലും വിരമിച്ചയാളെ തിരുകിക്കയറ്റി; ശമ്പളം 75,000 രൂപ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക കേരള സഭക്ക് പിന്നാലെ റീ ബില്‍ഡ് കേരളയിലും വിരമിച്ച ഉദ്യോഗസ്ഥനെ തിരുകിക്കയറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. റീ ബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടക്കുന്ന പ്രവൃത്തികള്‍ക്കായി രൂപീകരിച്ച പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റിലാണ് തിരുകിക്കയറ്റല്‍ നടത്തിയത്. ഇവിടെ പ്രോജക്ട് ഡയറക്ടര്‍ എന്ന തസ്തികയില്‍ തദ്ദേശ വകുപ്പില്‍ നിന്ന് സൂപ്രണ്ടിങ് എന്‍ജിനിയറായി വിരമിച്ചയാളെ 75,000 രൂപ പ്രതിമാസ ശമ്പളം നിശ്ചയിച്ചാണ് നിയമിച്ചിരിക്കുന്നത്. തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ശമ്പളവും
പെന്‍ഷനും കൂടി പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ഇയാള്‍ക്ക് ലഭിക്കും. സെക്രട്ടേറിയറ്റില്‍ നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച സംഘടനാ നേതാവിനെയാണ് ലോക കേരള സഭയുടെ സ്‌പെഷല്‍ ഓഫിസറായി വീണ്ടും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."