മദ്യശാല: പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കും
കഠിനംകുളം: മംഗലപുരത്തെ മദ്യശാല മാറ്റി മുരുക്കുപുഴയില്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ഹര്‍ത്താലും നിരാഹാരവസമരവും വഴിതടയലടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോകാനാണ് സമരസമിതിയും നാട്ടുകാരും രാഷ്ട്രിയ കക്ഷികളുടെയും നീക്കം.
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് മംഗലപുരം പഞ്ചായത്തംഗമായ ജൂലിയറ്റ് പോളും പോത്തന്‍കോട് ബ്‌ളോക്ക് പഞ്ചായത്തംഗമായ വസന്തകുമാരിയും മദ്യശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും.
ഇതിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ നിര്‍വഹിക്കും. എന്ത് വിലകൊടുത്തും മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതിക്കാര്‍. സമരം ആരംഭിച്ച ശേഷവും മദ്യം ലോറിയില്‍ കൊണ്ടുവന്ന് ഇറക്കാനുള്ള ശ്രമവും നാട്ടുകാര്‍ തടയുകയും പഞ്ചായത്ത് ഉദ്യോസ്ഥരെ പൂട്ടിയിടുക വരെ ചെയ്തിട്ടും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം തടയുമെന്ന് സമരക്കാര്‍ പറയുന്നത്. അതേ സമയം മദ്യശാലയ്‌ക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്ത് മംഗലപുരം പഞ്ചായത്തിനെതിരേ സംസാരിച്ച രണ്ട് അങ്കണവാടി അദ്ധ്യാപകരെ പഞ്ചായത്ത് സസ്‌പെന്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."