സംസ്ഥാനത്ത് സി.ബി.ഐയെ വിലക്കണമെന്ന് സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കേസുകളില്‍ സിബി ഐ നേരിട്ട് കേസെടുക്കുന്നത് വിലക്കാന്‍ ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിനായി നിയമോപദേശം തേടുമെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിചേര്‍ത്തു.
സി.ബി.ഐക്ക് വിലക്കു കല്‍പ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ മാതൃക പിന്തുടാനുള്ള നീക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ മാതൃകയാകും കേരളവും പിന്തുടരുക. സി.ബി.ഐയെ വിലക്കണമെന്ന ആവശ്യം സി.പി.എം ഔദ്യോഗികമായി തന്നെ ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ തീരുമാനം വിശദീകരിക്കവേയാണ് കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം ഉന്നയിച്ചത്.
ലൈഫ് മിഷന് പദ്ധതിയിലെ സി.ബി.ഐ അന്വേഷണമാണ് വിലക്കേര്‍പ്പെടുത്താനുള്ള സി.പി.എം നീക്കത്തിനു പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ ഹൈക്കോടതിയുടെ നിര്‍ദ്ദേശമോ ഇല്ലാതെ അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ അന്വേഷണം തുടങ്ങുകയും ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരിന്നു. സിപിഎമ്മും ഇടത് മുന്നണിയുടെ പച്ചക്കൊടി കാട്ടിയതോടെ വരും ദിവസങ്ങളില്‍ നിയമോപദേശം തേടി സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."