സിബിഐ എതിര്‍ക്കുന്നത് തീവെട്ടിക്കൊള്ള പുറത്തുവരുമെന്ന ഭയം കാരണം: രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍
തിരുവനന്തപുരം:സിബി ഐയെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിന്റെ സിബിഐ വിരോധത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.
സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുകയാണ്. വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഡല്‍ഹിയില്‍ നിന്ന് ഇറക്കിയാണ് കേസ് വാദിക്കുന്നത്. പെരിയ കേസിലെ സിബിഐ അന്വേഷണം തടയാന്‍ സുപ്രിംകോടതി വരെ പോയി.
ഒരു വര്‍ഷമായി സിബിഐയുടെ അന്വേഷണം സര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്. ഇത് സിബിഐ തന്നെ വെളിപ്പെടുത്തിയതാണ്. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സിബിഐക്കെതിരെ വരാന്‍ പ്രേരണയായിട്ടുള്ളത് ഇതാണെന്നും വി. മുരളീധരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."