തിടനാട് ബാങ്ക് തെരഞ്ഞെടുപ്പില്‍ ജനകീയ പാനലിന് വിജയം
തിടനാട്: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മും ജനപക്ഷവും ഒന്നിച്ച് മത്സരിച്ച ജനകീയ പാനലിന് വിജയം. 13 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തെ പത്ത് പേരും കേരളാ കോണ്‍ഗ്രസ് എമ്മിലെ മൂന്ന് പേരും വിജയിച്ചു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ചേര്‍ന്നാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് കേരളാ കോണ്‍ഗ്രസ് ജനപക്ഷത്തിനൊപ്പം ചേര്‍ന്നത്. സെബാസ്റ്റ്യന്‍ വിളയാനി, ജോമി ജോര്‍ജ് പഴേട്ട്, ജോര്‍ജ് സ്റ്റീഫന്‍ പ്ലാത്തോട്ടം, വി.ജി സുകുമാരന്‍ നായര്‍ പുതുപ്പറമ്പില്‍, ജോസ് ജോര്‍ജ് വടക്കേല്‍, ടോമി സെബാസ്റ്റ്യന്‍ ഈറ്റത്തോട്ട്, കെ.കെ സുകുമാരന്‍ കരോട്ടുകൊടൂര്‍, കെ.ജി ഷാജി കുന്നുംപുറത്ത്, ഏലിയാമ്മ വര്‍ഗീസ് ചെമ്പോത്തിനാല്‍, റെമി ബാബു വടക്കേമുറി, എ.ജെ ചാക്കോ പൊരിയത്ത്, ജോസ് മാത്യു പുറത്തെമുതുകാട്ടില്‍, ലിസി തോമസ് അഴകത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."