ഇടകലര്‍ന്ന കാലാവസ്ഥ വൈറല്‍ പനി പടരുന്നു
ഈരാറ്റുപേട്ട: മഴയും വെയിലും ഇടകലര്‍ന്ന കാലാവസ്ഥയെ തുടര്‍ന്ന് മലയോര മേഖലയില്‍ വൈറല്‍ പനി പടരുന്നു.
ഈരാറ്റുപേട്ട മേഖലയില്‍ ഈ വര്‍ഷത്തെ ആദ്യ ഡെങ്കിപ്പനി നഗരസഭയിലെ പത്താഴപ്പടിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ശക്തമായ മഴക്കുശേഷം കുറെ ദിവസമായി വെയില്‍ അതികഠിനമായി അനുഭവപ്പെടുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകളും മറ്റും വ്യാപകമായി മുട്ടയിട്ടു പെരുകുകയാണ്. ഈരാററുപേട്ട നഗരസഭാ പ്രദേശത്തുനിന്ന് 50 ഓളം പേര്‍ വൈറല്‍ പനി ബാധിച്ച് പാലാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തി.
കഴിഞ്ഞ കുറെ ആഴ്ചകളായി വൈറല്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
അതിശക്തമായ ശരീരവേദനയോടുകൂടിയ വൈറല്‍ പനി രക്തത്തിലെ കൗണ്ട് ഭീമമായി കുറയുന്നതിനും രോഗാവസ്ഥ ഗുരുതരമാകുന്നതിനും ഇടയാക്കുന്നു.
നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ ഒട്ടേറെപ്പേര്‍ ചികില്‍സ തേടിയിട്ടുണ്ട്. ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറമാരില്ലാത്തത് വന്‍ പ്രതിഷേധത്തിനയിടയാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടത്തുന്നത്.
നാല്‍പ്പതിനായിരം വരുന്ന നഗരസഭയിലെ ജനങ്ങളോട് ആരോഗ്യ വകുപ്പ് കാണിക്കുന്നത് ശക്തമായഅവഗണയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."