ആത്മീയ സായൂജ്യം പകര്‍ന്ന് മമ്പുറം സ്വലാത്ത്
തിരൂരങ്ങാടി: ആത്മീയ നിര്‍വൃതി തേടിയെത്തിയ അനേകായിരം വിശ്വാസികള്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന് മുമ്പുറം മഖാമിലെ സ്വലാത്ത് സദസ്. നേര്‍ച്ചയോടനുബന്ധിച്ചുള്ള സ്വലാത്ത് മജ്‌ലിസായതിനാല്‍ വൈകിട്ടോടെതന്നെ മഖാമും പരിസരവും വിശ്വാസികളാല്‍ നിബിഢമായി. മലബാറിന്റെ വിവിധ ദിക്കുകളില്‍നിന്നെത്തിയ വിശ്വാസി സഞ്ചയത്തെ നിയന്ത്രിക്കാനും ഗാതാഗതക്കുരുക്ക് ഒഴിവാക്കാനും പുതിയ പാലം വഴിയുള്ള ഗതാഗതവും പഴയ പാലവഴിയുള്ള കാലനടയും സഹായകമായി.
മഖാമില്‍ വ്യാഴാഴ്ചകള്‍ തോറും നടന്നുവരുന്ന സ്വലാത്ത് സദസിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മലബാറിലെ വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നു കൂടിയാണ് ഈ സ്വലാത്ത്. മമ്പുറം തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങള്‍ തന്നെ തുടങ്ങിവച്ച സ്വലാത്ത് മജ്‌ലിസ് ഇന്നുവരെ മുടങ്ങിയിട്ടില്ലെന്നതാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രളയ സമയത്ത് മഖാം പരിസരത്ത് വെള്ളം കയറിയപ്പോഴും സ്വലാത്ത് നടന്നിരുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈല്‍ സ്വലാത്തിന് നേതൃത്വം നല്‍കി. നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമാകും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.
നേര്‍ച്ച 18ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."