ക്രെഡിറ്റുകള്‍ക്കൊപ്പം വീഴ്ചയും ഏറ്റെടുത്ത് നടപടി എടുത്തിരുന്നെങ്കില്‍ ആരോഗ്യരംഗം മെച്ചപ്പെടുമായിരുന്നു: ഡോ. നജ്മ സലീം
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്താനുണ്ടായ സാഹചര്യം വിശദീകരിച്ച് ഡോ. നജ്മ സലീം. അനാസ്ഥകളുടെ തുടര്‍ച്ച സംഭവിക്കാതിരിക്കാനാണ് മാധ്യമങ്ങളുടെ മുന്നില്‍ എനിക്കിത് വെളിപ്പെടുത്തേണ്ടി വന്നതെന്ന് നജ്മ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെയാണ് നജ്മയുടെ വിശദീകരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍
കോവിഡ് പ്രതിരോധനത്തില്‍ വളരെ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അത് പോലെ തന്നെയുള്ള യാഥാര്‍ത്ഥ്യങ്ങളാണ് ശ്രീ. ബൈഹക്കിയുടെയും ശ്രീമതി. ജമീലയുടെയും ചികിത്സകളില്‍ വന്ന അനാസ്ഥകളും. അവ ചൂണ്ടിക്കാണിച്ചപ്പോള്‍ തെറ്റുകള്‍ മറച്ചു വെക്കുകയും പിന്നീട് അനാസ്ഥകള്‍ നിഷേധിക്കുകയുമാണ് അധികാരികള്‍ ചെയ്തത്. അതിനാല്‍ തന്നെ അനാസ്ഥകളുടെ തുടര്‍ച്ച സംഭവിക്കാതെയിരിക്കാനാണ് മാധ്യമങ്ങളുടെ മുന്നില്‍ എനിക്കിത് വെളുപ്പെടുത്തേണ്ടി വന്നത്.
ഇതു കാരണം സാധാരണക്കാരില്‍ ഉണ്ടാകാവുന്ന ഭയം ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ ആ ഭയത്തേക്കാള്‍ പ്രാധാന്യമാണ് ആരുടേയും ജീവന്‍ അനാസ്ഥ കാരണം പൊലിയാതെ ഇരിക്കുക എന്നത്.
നല്ലതിന്റെ ക്രെഡിറ്റുകള്‍ എടുക്കുന്നതിനൊപ്പം സംഭവിച്ച വീഴ്ചയും ഏറ്റെടുത്ത് വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ സാധാരണക്കാരിലെ ഈ ഭയം നീങ്ങുകയും പൊതുമേഖലാ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമായിരുന്നു.
ഞാന്‍ പൊതുമേഖലാ ആരോഗ്യരംഗത്തെ ഒന്നടക്കം കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ പ്രതികരണം സര്‍ക്കാറിനോ മുഴുവന്‍ സിസ്റ്റര്‍മാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ എതിരെയല്ല. മറിച്ച്, അനീതിയ്ക്കും അനാസ്ഥയ്ക്കും എതിരെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഞാന്‍ ശ്രദ്ധയില്‍ പെടുത്തിയത്. തെറ്റ് ആരുടെ ഭാഗത്ത് നിന്ന് വന്നാലും അത് തിരുത്തപ്പെടേണ്ടതാണ്.
എന്റെ കോളേജിലെ നിസ്വാര്‍ത്ഥമായ് പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, നഴ്‌സിങ് അസിസ്റ്റന്‍മാര്‍, ക്‌ളീനിംഗ് സ്റ്റാഫുകള്‍ , അറ്റന്റര്‍മാര്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ തുടങ്ങിയ അനേകം ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നും എന്റെ പ്രചോദനമാണ്. ഇത് മനസ്സിലാക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും ജനങ്ങളോടും എന്നെ പിന്തുണയ്ക്കുന്ന ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് പ്രതിരോധനത്തിൽ വളരെ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച സ്ഥാപനമാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. അത് നിഷേധിക്കാനാവാത്ത...
Posted by Najma Salim on Saturday, 24 October 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."