പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളജ് ഉദ്ഘാടനം ജൂണ്‍ 17ന്
പള്ളിപ്പുറം: ദാറുല്‍അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും പുതുതായി ആരംഭിക്കുന്ന വഫിയ്യ കോളജിന്റേയും ഉദ്ഘാടനവും നൗഷാദ് ബാഖവിയുടെ റമദാന്‍ പ്രഭാഷണവും ദുആ സമ്മേളനവും ജൂണ്‍ 17,1 8 തിയതികളില്‍ നടത്തുവാന്‍ കോംപ്ലക്‌സ് കമ്മിറ്റി യോഗം തീരുമാനിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍(കോഴിക്കോട് കാസി), വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ പങ്കെടുക്കും.
പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ കണ്‍വന്‍ഷന്‍ നാളെ വൈകുന്നേരം നാലു മണിക്ക് കോംപ്ലക്‌സില്‍ ചേരും. വാര്‍ഷിക ജനറല്‍ബോഡിയോഗം ഈ മാസം 22നു വൈകിട്ട് മൂന്നു മണിക്ക് ചേരാനും തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് പി. അഹമദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെക്രട്ടറി പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും ട്രഷറര്‍ വി.പി കുഞ്ഞിപ്പു ഹാജി നന്ദിയും പറഞ്ഞു.
പി. മുഹമ്മദ് എന്ന മാനുഹാജി കൈപ്പുറം, എം.പി ആലസ്സന്‍ എന്ന ബാവ മൂന്നുമൂല, എം.പി ഹസന്‍ഹാജി നാടപറമ്പ്, എം.പി കുഞ്ഞിമാന്‍ ഹാജി അഞ്ചുമൂല, എം. മുഹമ്മദാജി ചെറുകുടങ്ങാട്, എം.ടി ഇസ്മാഈല്‍ മുസ്‌ലിയാര്‍ തിരുവേഗപ്പുറ, കെ.പി മൊയ്തീന്‍കുട്ടി എന്ന ബാവ ചെമ്പ്ര, പി. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. ആരിഫ് ഫൈസി, കെ.എം ബാവ മൗലവി പൈലിപ്പുറം, ടി.പി കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ കാരമ്പത്തൂര്‍, ടി.പി മുഹമ്മദ്കുട്ടി ഈസ്റ്റ് ചെമ്പുലങ്ങാട്, എ.ടി അലി മൗലവി മൂന്നുമൂല, പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ കൂടല്ലൂര്‍, കെ.പി മുഹമ്മദ് എന്ന വാപ്പുട്ടി കൈപ്പുറം, എം.പി അബ്ദുല്‍അസീസ് ഹാജി മുടപ്പക്കാട്, ടി. അബ്ദുറഷീദ് മാസ്റ്റര്‍ ചെറുകുടങ്ങാട്, യു.കെ.എം ബാവ പാലത്തറ, ടി. മുഹമ്മദ്കുട്ടി മൗലവി തിരുവേഗപ്പുറ, പി.പി മുഹമ്മദ് എന്ന ബാവഹാജി പരുതൂര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍ കൊടുമുണ്ട, എം.പി മുഹമ്മദ്കുട്ടി ഹാജി മൂന്നുമൂല, പി.ടി കുഞ്ഞിമുഹമ്മദ് എന്ന ബാവനു ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."