മട്ടന്നൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി
മട്ടന്നൂര്‍: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ഉപയോഗത്തിനു പറ്റാത്ത ഭക്ഷണവസ്തുക്കളാണ് പിടികൂടിയത്. ചിക്കന്‍, മത്സ്യ കറി, പൊറോട്ട, ഉപയോഗിച്ച് എണ്ണകള്‍, ചിക്കന്‍ കാലുകള്‍, മട്ടന്‍ കറി, വിവിധ തരം അച്ചാറുകള്‍, പെറോട്ട മാവ് തുടങ്ങിയവയാണ് പിടികൂടിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണവസ്തുക്കള്‍ പിടികൂടിയത്. വരും ദിവസങ്ങളിലും ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ജൂലായ് 24ന് നടത്തിയ പരിശോധനയില്‍ തലശ്ശേരി റോഡിലെ ഒരു ഫാസ്റ്റ്ഫുഡില്‍ നിന്നും പഴക്കിയ വസ്തുകള്‍ ചുടാക്കി നല്‍കുന്നതിനിടയില്‍ നഗരസഭ ആരോഗ്യ വിഭാഗം കൈയോടെ പിടികൂടിയിരുന്നു. നിലവില്‍ മട്ടന്നൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളും ടീ സ്റ്റാളുകളും ഭക്ഷണം നല്‍ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കാറ്റിന്‍ പറത്തിയാണ് വില്‍പ്പന നടക്കുന്നത്. പലരും വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നും പോലും ഭക്ഷണം പാകം ചെയ്യുന്ന അവസ്ഥയും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."