പശുവിനെ ആക്ഷേപിച്ചെന്ന് പരാതി; യുവാവിനെതിരേ ജാമ്യമില്ലാ കേസ്
കാസര്‍കോട്: പശുവിനെ ആക്ഷേപിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന് പരിധിയിലാണ് പൊലിസിന്റെ വിചിത്ര സംഭവം. സ്റ്റേഷന് പരിധിയിലെ സാജന് എബ്രഹാം എന്നയാള്‍ക്കെതിരെയാണ് ഐ.പി.സി.153 എ വകുപ്പ് പ്രകാരം കേസെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകനായ ഓണക്കുന്നിലെ ചന്ദ്രന്റെ പരാതിയിലാണ് കേസ്.
സാജന് എബ്രഹാമും ചന്ദ്രനും പരസ്പരം രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചിരിക്കെ, ഗോമാതാവിനെ ഏറെ ബഹുമാനിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ പാല് കുടിക്കുന്നില്ലേ എന്ന് എബ്രഹാം ചന്ദ്രനോട് ചോദിച്ചതായാണ് പറയുന്നത്. തന്റെ വാക്കുകളിലൂടെ എബ്രഹാം പശുവിനെ ആക്ഷേപിച്ചതാണെന്നു കാണിച്ചു ചന്ദ്രന് പരാതി നല്‍കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പൊലിസ് എബ്രഹാമിനെതിരേ കേസെടുത്തത്. എബ്രഹാം മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രവൃത്തി നടത്തിയതായാണ് പൊലിസിന്റെ കണ്ടെത്തല്‍.
സംഭവം വിവാദമായതോടെ ഇത് സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."