HOME
DETAILS
MAL
തൃശൂരില്‍ 27പേര് നിരീക്ഷണത്തില്‍
backup
June 04 2019 | 16:06 PM
തൃശൂര്‍: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂരില്‍ യുവാവ് താമസിച്ച മേഖലയില്‍ പരിശോധന കാര്യക്ഷമമാക്കി.അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയത്. നിലവില്‍ ജില്ലയിലെ 27 പേര് നിരീക്ഷണത്തിലാണ്.17 പുരുഷന്മാരും 10സ്ത്രീകളുമാണ് നിരീക്ഷണത്തില്‍. ഇതില്‍ മൂന്നു പേര്‍ക്ക് നേരിയ പനിയാണുള്ളത്. എന്നാല്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. സാധാരണ പനിയാണ് മൂന്നുപേര്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അതേ സമയം ജില്ലാആശുപത്രിയിലും,മെഡിക്കല്‍ കോളജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കണ്ട്രോള് റൂം നമ്പര്‍ 0487 2320466,2325329
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."