കിങ്‌സ് കപ്പില്‍ ഇന്ത്യ കുറാകാവോയുമായി ഏറ്റുമുട്ടും
പ്രതീക്ഷ
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം പുതുതായി പരിശീലകനായി എത്തിയ സ്റ്റിമാച്ചിന് കീഴില്‍ അടിമുടി ഒരുങ്ങിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ക്രൊയേഷ്യന്‍ പരിശീലകനായ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ മികച്ചൊരു ടീമായിട്ടുണ്ട്.
ടെക്‌നിക്കല്‍ സ്റ്റാഫായ ഐസക് ഡോറുവും ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നതോടെ ടാക്റ്റിക്‌സും തന്ത്രങ്ങളും മാറ്റിപ്പിടിച്ചാണ് കിങ്‌സ് കപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് കുറാകാവോയെ നേരിടുന്നത്. എന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്നത്തേത്.
കഴിഞ്ഞ രണ്ടാഴ്ചയായി നമ്മള്‍ ഒരുങ്ങിയതിനുള്ള ഫലം ഇന്നത്തെ മത്സരത്തില്‍ ടീം കാണിക്കും. അതിന് എല്ലാ രീതിയിലും ഞാനും എന്റെ ടീമും ഒരുങ്ങിയിട്ടുണ്ട്. സ്റ്റിമാച്ച് പറഞ്ഞു.
കരുത്ത്
എല്ലാ ടൂര്‍ണമെന്റുകള്‍ക്കും പോകുന്നപോലെ സ്ഥിരമായുള്ളൊരു ടീമുമായിട്ടല്ല ഇത്തവണ ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. പുതിയ പരിശീലകന് കീഴില്‍ ആദ്യം 37 പേരെ വിളിച്ചു. ഇതില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത ഏറ്റവും മികച്ച 23പേരാണ് ഇന്ത്യക്കായി പോരിനിറങ്ങുന്നത്. ഇന്ത്യന്‍ ക്യാംപ് തുടങ്ങുന്നതിന്റെ തൊട്ട് മുന്‍പ് സ്റ്റിമാച്ച് ഇങ്ങിനെ പറഞ്ഞിരുന്നു.
ഛേത്രി ആണെങ്കിലും മികച്ച പ്രകടനം ഉണ്ടെങ്കില്‍ മാത്രമേ ടീമിലിടം നേടാനാകൂ എന്ന വ്യക്തമായ സന്ദേശം നല്‍കിയിരുന്നു. മിഡ്ഫീല്‍ഡിലെ കരുത്തായ മലയാളി താരം സഹലിലും സ്റ്റിമാച്ചിന് പ്രതീക്ഷകളുണ്ട്. സൂസൈരാജ്, അമര്‍ ജിത് കിയാം, അനിരുദ്ധ് ഥാപ്പ തുടങ്ങിയ താരങ്ങള്‍ക്ക് കളിയുടെ ഗതിമാറ്റാന്‍ കഴിഞ്ഞേക്കാം. ഫൈനല്‍ തേഡിലേക്ക് പന്തെത്തിച്ച് കളിയുടെ കടിഞ്ഞാന്‍ കൈക്കലാക്കാന്‍ കഴിവുള്ളവരിലാണ് സ്റ്റിമാച്ച് കൂടുതലും വിശ്വാസം അര്‍പ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍സിങ്, കമാല്‍ജീത് സിങ്. പ്രതിരോധം: സന്ദേശ് ജിങ്കന്‍, ആദില്‍ഖാന്‍, സുഭാഷിഷ് ബോസ് പ്രീതം കോട്ടാല്‍, രാഹുല്‍ ബെക്കെ. മധ്യനിര: അനിരുദ്ധ് ഥാപ്പ, റെയ്‌നിയര്‍ ഫെര്‍ണാ@ണ്ടസ്, ഉദാന്ത സിങ്, ജാക്കിചാന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍ണാ@ണ്ടസ്, പ്രണോയ് ഹാല്‍ഡര്‍, വിനീത് റായ്, സഹല്‍ അബ്ദുസമദ്, അമര്‍ജീത്ത് സിങ് കിയാം, മൈക്കല്‍ സുസെരാജ്, ലാലിയന്‍ സുല ചാങ്‌തേ. സ്‌ട്രൈക്കര്‍മാര്‍: ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഫാറുഖ് ചൗധരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."