ഇനിയെങ്കിലും കര്‍ഷകരെ കേള്‍ക്കാന്‍ തയാറാവൂ എന്ന് മോദിയോട് രാഹുല്‍
ന്യൂഡല്‍ഹി: ദസറ ആഘോഷത്തോടനുബന്ധിച്ച് കര്‍ഷകര്‍ രാവണക്കോലങ്ങള്‍ക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ വ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നത് അപകടകരമായ നടപടിയാണെന്നും ഇത് നമ്മുടെ രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഇനിയെങ്കിലും കര്‍ഷകരിലേക്ക് എത്തിച്ചേരുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോര്‍പറേറ്റുകളെ സഹായിക്കുന്ന തരത്തില്‍ കേന്ദ്രം അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പഞ്ചാബടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാവണന് പകരം മോദിയുടെ കോലം കത്തിച്ചത്. മോദിക്കൊപ്പം വ്യവസായ ഭീമന്മാരായ അംബാനി, അദാനി എന്നിവരുടെ കോലങ്ങളും കര്‍ഷകര്‍ കത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."