HOME
DETAILS

സ്വദേശിവത്കരണം; രാജ്യവ്യാപകമായ പരിശോധന ശക്തം

  
backup
September 14 2018 | 13:09 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b5%8d%e0%b4%af

ജിദ്ദ: സഊദിയില്‍ പന്ത്രണ്ട് മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പരിശോധന രാജ്യവ്യാപകമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ സ്വദേശിവത്കരണം ബാധകമാകുന്ന മിക്ക കടകളും കഴിഞ്ഞ ദിവസവും അടച്ചിട്ട നിലയിലാണ്. അതേ സമയം വില്‍ക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ മാറ്റി വെച്ചാണ് ചിലര്‍ കടകള്‍ തുറന്നത്.

അതേ സമയം തൊഴില്‍ സാമൂഹികവികസനമന്ത്രാലയത്തിന്റെയും സുരക്ഷാവിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 66 നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്.

രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും പരിശോധന നടത്തിയ തൊഴില്‍ മന്ത്രാലയം നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചിലതിന് താക്കീത് നല്‍കുകയുമാണ് ചെയ്യുന്നത്.

വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ചില കടകള്‍ മന്ത്രാലയം അടപ്പിച്ചു. ഇവയുടെ ചിത്രങ്ങള്‍ സഹിതം മന്ത്രാലയം ട്വിറ്ററിലൂടെ പുറത്ത് വിടുന്നുണ്ട്.

റിയാദില്‍ പരിശാധന നടത്തിയത് 99 കടകളിലാണെന്നും അതില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു. ബുറൈദ, അസീര്‍, മദീന, ഹാഇല്‍, അറാര്‍, റഫ, താരിഫ്, ജൗഫ്, മദീന, ബദര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശാധന നടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അതിനിടെ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ മലയാളിക്കടകള്‍ റെഡിയമെയ്ഡ് വസ്ത്രങ്ങള്‍ മാറ്റി വെച്ചാണ് വില്‍പന നടത്തുന്നത്. തുണിത്തരങ്ങള്‍ക്ക് സ്വദേശിവത്കരണം ബാധകമാണോ എന്നത് മന്ത്രാലയത്തിന്റെ കരടില്‍ നിന്നും വ്യക്തമല്ല.

അതേസമയം സ്ഥാപനത്തിന് ലഭിച്ച ലൈസന്‍സിലുള്ള വസ്തുക്കള്‍ മാത്രമേ കടയില്‍ വില്‍ക്കാവൂ. ഇതല്ലാത്തവ കണ്ടെത്തിയാല്‍ പിഴയും നിയമ നടപടിയും ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇഖാമയിലല്ലാത്ത ജോലി ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കുന്നതും തുടരുന്നു.
എന്നാല്‍ സ്വദേശിവത്കരണം നടപ്പിലാക്കി നാലു ദിവസം പിന്നിട്ടപ്പോള്‍ തന്നെ പരിശാധന കര്‍ശനമായിരിക്കുകയാണ്.

അതിനിടെ ആദ്യ ദിനങ്ങളില്‍ അടഞ്ഞു കിടന്ന വിദേശികളുടെ കടകള്‍ പല പ്രവിശ്യകളിലും കഴിഞ്ഞ ദിവസം മുതല്‍ ഭാഗികമായി പ്രവര്‍ത്തിച്ചു. പല കടകളും തുറന്നു വെച്ചതല്ലാതെ അവിടെ തൊഴിലാളികളെ കാണാനില്ലായിരുന്നു. എന്നാല്‍ രാത്രിയില്‍ മിക്ക കടകളും സജീവമാവുന്നുണ്ട്. അതിനിടെ ചില കടകള്‍ അടച്ച് സാധനങ്ങള്‍ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വില്‍ക്കുന്നുമുണ്ട്. 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago