ബംഗാളില്‍ സീരിയല്‍ കൊലയാളി അറസ്റ്റില്‍
കൊല്‍ക്കത്ത: ബംഗാളില്‍ കൊലപാതക പരമ്പരകള്‍ നടത്തിയയാള്‍ പിടിയില്‍. കിഴക്കന്‍ ബര്‍ദ്വാനിലില്‍ അഞ്ച് പേരെ കൊന്ന മുര്‍ശിദാബാദിലെ കമറുസ്സമാന്‍ സര്‍ക്കാര്‍ (42) എന്നയാളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കല്‍ന കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തനിച്ച് താമസിക്കുന്ന മധ്യവയസ്‌കരായ സ്ത്രീകളെയാണ് ഇയാള്‍ ഇരകളായി തിരഞ്ഞെടുത്തിരുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ അഞ്ച് സ്ത്രീകളെ ഇയാള്‍ കൊലപ്പെടുത്തിയെന്നും ആറ് കൊലപാതക ശ്രമങ്ങള്‍ നടത്തിയെന്നും പൊലിസ് പറഞ്ഞു. കൊലപ്പെടുത്താനായി 40 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാള്‍ തിരഞ്ഞെടുത്തിരുന്നത്. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന ഇയാള്‍ വൈദ്യുതി മീറ്റര്‍ റീഡിങ് എടുക്കാനെന്ന വ്യാജേന സ്ത്രീകള്‍ താമസിക്കുന്ന വീടുകളില്‍ എത്തുക. സാഹചര്യം വിലയിരുത്തിയ ശേഷം കൈയ്യില്‍ കരുതിയ സൈക്കിള്‍ ചെയിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി മരിച്ചെന്നുറപ്പാക്കിയ ശേഷം ബലാത്സംഗം ചെയ്യും. കൊലപ്പെടുത്തിയ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ കൂര്‍ത്ത വസ്തുക്കള്‍ തറയ്ക്കുന്നതും ഇയാളുടെ പതിവാണ്.
സര്‍ക്കാറിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ നല്‍കിയ സൂചനകളും പ്രതിയിലേക്കെത്താന്‍ പോലീസിനു സഹായകമായി. കൊലപ്പെടുത്തിയ സ്ത്രീകളില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ഒന്നും മോഷ്ടിച്ചിട്ടില്ല എന്നതും ഇയാളുടെ ലക്ഷ്യം സ്ത്രീകള്‍ മാത്രമാണെന്ന നിഗമനത്തിലേക്ക് പൊലിസ് എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."