ടി.വി ഷോയ്ക്ക് സമാനമായ വിഡിയോ പ്രോഗ്രാമുമായി ഫേസ്ബുക്ക്
വാഷിങ്ടണ്‍: ടി.വി ഷോയ്ക്ക് സമാനമായുള്ള വിഡിയോ പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ ഫേസ്ബുക്ക് തയാറെടുക്കുന്നു. ജൂണ്‍മാസം ആദ്യത്തോടെ ഫേസ്ബുക്ക് പുതിയ 24 വിഡിയോ പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെറ്റ്ഫ്ളിക്സിന്റെ ഹൗസ് കാര്‍ഡിന് സമാനമായ ബിഗ് ബജറ്റ് ഷോയും അഞ്ച് മുതല്‍ 10 മിനിറ്റുവരെ നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ ഷോയും ആരംഭിക്കാനാണ് നിലവില്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നത്.
പുതു തലമുറയ്ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഫേസ്ബുക്ക് നേരത്തെ പച്ചക്കൊടിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടെലിവിഷന്‍ ഷോയുമായി ജൂണ്‍മാസം വീണ്ടും സജീവമാകാന്‍ തയാറെടുക്കുന്നത്.
പുതുതലമുറയിലുള്ളവരെ കൂടുതല്‍ ലക്ഷ്യംവച്ചുള്ള ഷോ ആണ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് സൂചന.
നിലവില്‍ കൂടുതല്‍ സ്വീകാര്യത നേടുന്ന സ്നാപ്ചാറ്റിനെ ഇതുവഴി മറികടക്കാനും ഫേസ്ബുക്ക് ശ്രമിക്കും.
പുതിയ വിഡിയോ സര്‍വിസ് ആരംഭിക്കുന്നതു വഴി പരസ്യങ്ങളിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്കിന്റെ കണക്കൂകൂട്ടല്‍.
30മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോ ആരംഭിക്കാനും പദ്ധതിയുണ്ട്. വിനോദം, കായികം, ശാസ്ത്രം, ഗെയിം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിഡിയോ പ്രോഗ്രാം എന്നാണ് സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."