ഈദ് നല്‍കുന്നത് ഏകമാനവികതയുടെയും സമര്‍പ്പണത്തിന്റെയും സന്ദേശം: ടൗണ്‍ ഏരിയ ഈദ് ഗാഹ്.
കോഴിക്കോട്: ഈദ് നല്‍കുന്നത് ഏകമാനവികതയുടെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണെന്ന് ടൗണ്‍ ഏരിയ ഈദ് ഗാഹ് കമ്മിറ്റി പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹ് അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഈദ് ഗാഹ് ആവശ്യപ്പെട്ടു. ദൈവഹിതം കാംക്ഷിച്ച് സഹാജീവികളോട് കാരുണ്യം ചെയ്യണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന മതമാണ് ഇസ്‌ലാം. വര്‍ത്തമാനകാല സമൂഹത്തില്‍ നീതിബോധം ദുര്‍ബലപ്പെട്ടു വരുന്നതും സാധാരണക്കാരന് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നത് സമൂഹം ഗൗരവമായി കാണണം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവും വിശ്വാസി സമൂഹത്തിന്റെ ബാധ്യയാണെന്ന കാര്യം വിസ്മരിക്കരുതെന്നും ഈദ് ഗാഹ് ഖുതുബ നിര്‍വഹിച്ചു കൊണ്ട് സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ നാസിര്‍ ബാലുശ്ശേരി ഓര്‍മ്മപ്പെടുത്തി.
ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ യഥാര്‍ത്ഥ നവോത്ഥാനം സാധ്യമാവുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അദ്ദേഹം ഈദ് ഗാഹ് ഖുതുബയില്‍ വിശാസികളെ ഉദ്‌ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."