HOME
DETAILS
MAL
രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ നീട്ടി
backup
October 27 2020 | 14:10 PM
ന്യുഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നീട്ടി. കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ രോഗികളില്‍ 15ശതമാനവും കേരളത്തിലാണുള്ളത്.
കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി സംസ്ഥാനങ്ങളില്‍ ഉത്സവ സീസണുകളില്‍ രോഗ വ്യാപനം കൂടിയെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികള്‍ ഉള്ളത്. ഈ സംസ്ഥാനങ്ങളില്‍ സാഹചര്യം ആശങ്കജനകമാണ്. ഇവിടങ്ങളില്‍ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."