ചികിത്സ കിട്ടാതെ മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്
കോട്ടയം: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി തള്ളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ റിപ്പോര്‍ട്ട് തേടിയിരുന്നു.
പനിയാണെന്നും വെന്റിലേറ്റര്‍ വേണമെന്നും രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ നിപാ രോഗികള്‍ക്കായി തയാറാക്കിയ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് പി ആര്‍ ഒ അന്വേഷിച്ചു. ഇതിനിടെ അവര്‍ രോഗിയുമായി പോയെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ട് മണിക്ക് രോഗിയുമായി എത്തിയ ബന്ധുക്കള്‍ 17 മിനിട്ടിനുള്ളില്‍ തിരിച്ച് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ചയുണ്ടെന്ന് സുപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യമുണ്ടോയെന്ന് അന്വേഷിക്കാതെയാണ് രോഗിയെ അയച്ചത്. ആബുലന്‍സിലെ രോഗി ഗുരുതരാവസ്ഥയിലാണെന്ന കാര്യം ബന്ധുക്കള്‍ ഡോക്ടര്‍മാരെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്നലെ വൈകീട്ടാണ് എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോട്ടയത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും ചികിത്സ തേടി എത്തിയെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകള്‍ റെനിയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."