HOME
DETAILS

വിപ്ലവങ്ങള്‍

  
backup
October 28 2020 | 01:10 AM

%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


മുല്ലപ്പൂ വിപ്ലവം

ട്യൂണിഷ്യയില്‍ 2010 ഡിസംബര്‍ 18-2011 ജനുവരി 14 വരെ കാലയളവിലുണ്ടായ പ്രക്ഷോഭമാണ് മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്നത്. ട്യുണീഷ്യന്‍ ഭരണാധികാരിയായ ആബിദീ ബിന്‍ അലിക്കെതിരേയുള്ള പ്രതിഷേധമായാണ് മുല്ലപ്പൂ വിപ്ലവം അറിയപ്പെടുന്നത്. മുഹമ്മദ് ബൊഅ്‌സീസി എന്ന യുവാവിന്റെ ആത്മഹത്യയാണ് മുല്ലപ്പൂ വിപ്ലത്തിന് തുടക്കം. തുടര്‍ന്നു നടന്ന പ്രക്ഷോഭത്തില്‍ മുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ആന്റി കാര്‍വിന്‍ ആണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. ട്യുണീഷ്യയുടെ ദേശീയ പുഷ്പം കൂടിയാണ് മുല്ലപ്പൂ. മുല്ലപ്പൂ വിപ്ലവത്തെത്തുടര്‍ന്ന് 23 വര്‍ഷത്തെ ഭരണത്തിനു ശേഷം പ്രസിഡന്റ് സൈനുല്‍ ആബിദീ ബിന്‍ അലി സ്ഥാനഭ്രഷ്ടനായി. ട്യുണീഷ്യന്‍ വിപ്ലവം എന്ന പേരിലും ഈ സംഭവം അറിയപ്പെടുന്നു.

ഓറഞ്ച് വിപ്ലവം

ഉക്രൈനില്‍ നടന്ന രാഷ്ട്രീയ സമരങ്ങളാണ് ഓറഞ്ച് വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്നത്. 2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണമാണ് ഓറഞ്ച് വിപ്ലവത്തിന് കാരണമായത്. 2004 നവംബര്‍ 22 മുതല്‍ 2005 ജനുവരി 23 വരെ രാജ്യവ്യാപകമായി നടന്ന ഈ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഉക്രൈന്‍ സുപ്രിംകോടതി രണ്ടാമതും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന റീപോളിങില്‍ ലിയനിഡ് കുഖ്മയ്ക്ക് പകരം വിക്റ്റര്‍ യൂസ്ചിങ്കോ ഉക്രൈനിന്റെ പ്രസിഡന്റായി.

സഫ്രോണ്‍ വിപ്ലവം

2007 ഓഗസ്റ്റ്- ഒക്ടോബറില്‍ മ്യാന്മറില്‍ നടന്ന പ്രതിഷേധസമരങ്ങളാണ് സഫ്രോണ്‍ വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്നത്. നാഷണല്‍ മിലിറ്ററി ഗവണ്‍മെന്റ് ഇന്ധനവിലയുടെ സബ്‌സിഡി എടുത്തു കളഞ്ഞതാണ് പ്രതിഷേധത്തിന് പ്രത്യക്ഷകാരണം. സബ്‌സിഡി നീക്കം ചെയ്തതോടെ പെട്രോള്‍, ഡീസല്‍ വിപണിയില്‍ 66-100 ശതമാനം വരെ വിലവര്‍ധനവുണ്ടായി .മ്യാന്മര്‍ ഗവണ്‍മെന്റിന്റെ ദുര്‍ഭരണവും അടിച്ചമര്‍ത്തലുകളും സഫ്രോണ്‍ വിപ്ലവത്തിന്റെ പരോക്ഷകാരണങ്ങളാണ്.

ഒറ്റവൈക്കോല്‍ വിപ്ലവം

മസനോബു ഫുക്കുവോക്കയുടെ കാര്‍ഷിക ആശയങ്ങളുടെ ക്രോഡീകരണമാണ് ഒറ്റവൈക്കോല്‍ വിപ്ലവം എന്ന പുസ്തകം. പരമ്പരാഗത കൃഷിയെ സംബന്ധിച്ചിടത്തോളം ഫുക്കുവോക്കയുടെ കണ്ടെത്തലുകള്‍ കാര്‍ഷിക മേഖലയില്‍ വന്‍ വിപ്ലവത്തിനു വഴി തെളിയിച്ചു. പ്രകൃതികൃഷിരീതിയുടെ അടിസ്ഥാന ശാസ്ത്രമായ ഈ കൃതി ജൈവകൃഷിയുടെ ബൈബിള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മണ്ണില്‍ കൃഷി ചെയ്യാന്‍ രാസവളങ്ങളും യന്ത്രങ്ങളും ഉപയോഗിക്കരുതെന്ന് ഫുക്കുവോക്ക പ്രഖ്യാപനം നടത്തി. മണ്ണിളക്കാതെ കൃഷി ചെയ്യണമെന്നതാണ് ഫുക്കുവോക്ക കൃഷിരീതിയിലെ പ്രഥമ തത്വം.

വ്യവസായ വിപ്ലവവും
കാര്‍ഷിക വിപ്ലവവും

വ്യവസായ വിപ്ലവത്തിന് അടിത്തറ പാകിയത് 1769ല്‍ ജയിംസ് വാട്ട് കണ്ടെത്തിയ ആവി യന്ത്രമായിരുന്നു. കാര്‍ഷിക മേഖലയിലും വ്യവസായ രംഗത്തും നിരവധി യന്ത്രങ്ങളും ഫാക്ടറി സംവിധാനങ്ങളും കടന്നു വന്നതോടെ ഇംഗ്ലണ്ടിന്റെ ഉല്‍പ്പാദന മേഖലയാകെ വ്യവസായ വിപ്ലവം മാറ്റി മറിച്ചു. കാര്‍ഷിക രംഗം, വ്യവസായരംഗം, ഗതാഗത രംഗം, വാര്‍ത്താവിനിമയം എന്നിവയില്‍ യന്ത്രങ്ങളുടെ കണ്ടെത്തലും വളര്‍ച്ചയുമാണ് വ്യവസായ വിപ്ലവത്തിന് ആക്കം കൂട്ടിയത്.
റഷ്യയും അമേരിക്കയും ജര്‍മനിയുമെല്ലാം വന്‍ ശക്തികളായിമാറിയതിനു പിന്നില്‍ യന്ത്രങ്ങളുടെ നിര്‍മാണത്തിലൂന്നിയ വ്യവസായ വിപ്ലവമായിരുന്നു. വ്യവസായത്തിനാവശ്യമായ യന്ത്രങ്ങള്‍ക്കൊപ്പം കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങളുടെ നിര്‍മാണവും വ്യാവസായികമായി ആരംഭിച്ചതോടെ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ചു. ഇംഗ്ലണ്ടിലെ കര്‍ഷകര്‍ കൃഷിഭൂമിയില്‍ മൂന്നാം വര്‍ഷം തരിശിടുകയോ കൃഷിഭൂമിയുടെ ഏതെങ്കിലുംഭാഗം മാറി മാറി തരിശിടുകയോ ആണ് ചെയ്തിരുന്നത്. തുറന്നവയല്‍ വ്യവസ്ഥ എന്ന ഈ കൃഷി രീതി കര്‍ഷകര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്നില്ല. കൃഷിഭൂമിയില്‍ ഗോതമ്പ്, ബാര്‍ലി, കാലിത്തീറ്റ, പയര്‍, മുള്ളങ്കി എന്നിവ മാറി മാറി കൃഷി ചെയ്യുന്നത് ഭൂമിയുടെ ഫലപുഷ്ടി വര്‍ധിക്കാന്‍ കാരണമാകുമെന്നു മനസിലാക്കിയ ടൗണ്‍ഷെഡ് പ്രഭു ചതുര്‍വര്‍ഷ കൃഷി പദ്ധതി നടപ്പിലാക്കി.

ധവള വിപ്ലവം

ഇന്ത്യയിലെ പാല്‍ ഉല്‍പ്പാദനം കാര്യക്ഷമമാക്കുന്നതിനായി ഗുജറാത്ത് കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് ധവള വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്നത്. ഓപ്പറേഷന്‍ ഫ്‌ളഡ് എന്നായിരുന്നു പ്രാരംഭ ഘട്ടത്തില്‍ പദ്ധതിയുടെ പേര്. പിന്നീട് വൈറ്റ് റവല്യൂഷന്‍ എന്ന് പുനര്‍നാമകരണം നടത്തി. മലയാളിയായ ഡോ.വര്‍ഗീസ് കൂര്യനാണ് ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

ഹരിത വിപ്ലവം

കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദന വര്‍ധനവിനായി ആഗോളതലത്തില്‍ 1940-1970 കാലയളവില്‍ നടപ്പിലാക്കിയ കാര്‍ഷിക ഗവേഷണ -വികസനപദ്ധതികളാണ് ഹരിത വിപ്ലവം എന്ന പേരിലറിയപ്പെടുന്നത്.അമേരിക്കന്‍ കാര്‍ഷിക വിദഗ്ധനായ നോര്‍മന്‍ ഇ ബോര്‍ലോഗാണ് മെക്‌സിക്കോയില്‍ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്. നമ്മുടെ രാജ്യത്തിനാവശ്യമായ പച്ചക്കറികളും ധാന്യങ്ങളും നമ്മുടെ രാജ്യത്തുതന്നെ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഹരിത വിപ്ലവത്തിന് സാക്ഷിയായി. ബോര്‍ലോഗ് ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെട്ടു. ഡോ.എം.എസ്.സ്വാമി നാഥന്‍ എന്ന മലയാളിയാണ് ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

ഫയര്‍ വിപ്ലവം

അമേരിക്കന്‍ എഴുത്തുകാരായ വിക്കി റോബിനും ജോഡൊമിഗെസും ചേര്‍ന്നെഴുതിയ യുവര്‍ മണി ഓര്‍ യുവര്‍ ലൈഫ് എന്ന പുസ്തകമാണ് ഫയര്‍ വിപ്ലവം എന്ന ആശയത്തിന് നിദാനം. റിട്ടയര്‍മെന്റ് പ്രായം നേരത്തെയാക്കുകയെന്നതും ചെറിയ പ്രായത്തില്‍ സാമ്പത്തിക സ്ഥിരത കൈവരിച്ച് ജോലിയില്‍നിന്നു രാജിവയ്ക്കുകയെന്നതുമാണ് ഫയര്‍ വിപ്ലവം കൊണ്ട് ഉദ്ദേശിക്കുന്നത്. മുപ്പത്തി ഒന്നാം വയസില്‍ ജോലി മതിയാക്കി ലോക സഞ്ചാരത്തിനിറങ്ങിയ ദമ്പതികളായ ബ്രൈസ് ലുങ്ങും ക്രിസ്റ്റി ഷൈനുമാണ് ഈ ആശയത്തിന് പ്രചാരം നല്‍കിയത്. എശിമിരശമഹ കിറലുലിറലിരല, ഞലശേൃല ഋമൃഹ്യ എന്നതാണ് ഫയറിന്റെ പൂര്‍ണരൂപം.

തൂവാല വിപ്ലവം

വായുജന്യ രോഗങ്ങള്‍ തടയുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തൂവാല വിപ്ലവം. തൂവാല ഉപയോഗം ശീലിപ്പിച്ച് കേരളത്തിലെ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും വായുജന്യ രോഗ നിയന്ത്രിക്കുന്നതിനുള്ള അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  44 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago