കൃഷി ഉദ്യോഗസ്ഥരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണം: മന്ത്രി സുനില്‍കുമാര്‍
മാറഞ്ചേരി: കൃഷി ഉദ്യോഗസ്ഥരുടെ കഴിവ് കര്‍ഷകക്ഷേമത്തിനായി പരമാവധി പ്രയോജനപ്പെടുത്താന്‍ വകുപ്പില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് ആത്മ ട്രെയിനിങ് ഹാള്‍ വിള ആരോഗ്യപരിപാലന ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനവും അഗ്രോ സര്‍വിസ് സെന്റര്‍ പിക്അപ് വാഹനത്തിന്റെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണിതങ്ങള്‍ അധ്യക്ഷനായി. കാര്‍ഷിക പരിശീലനം സെമിനാര്‍ എന്നിവ നടത്തുന്നതിന് പരിശീലന കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളുണ്ട്.
വിളകളിലെ രോഗം, കീടം എന്നിവ നിര്‍ണയിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും വിളആരോഗ്യപരിപാലന ക്ലിനിക്കില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബൈദ ബക്കര്‍, അഡ്വ. ഇ സിന്ധു, ടി സത്യന്‍, ഇ.വി കുഞ്ഞുമോന്‍ പൊറാടത്ത് അബ്ദുട്ടി, അനിത ദിനേശന്‍, സി ശോഭന, കെ.കെ ബാലന്‍, ജമീല മുഹമ്മദ്, പുഷ്പ കൈപ്പട, എന്‍ സുശീല, ടി അബ്ദു, എന്‍.കെ സൈനുദ്ദീന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ചന്ദ്രന്‍, എല്‍.എസ് ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."