HOME
DETAILS

പ്രളയം തകര്‍ത്തവര്‍ക്ക് 'നഷ്ടപരിഹാരമല്ല; ദുരിതാശ്വാസം മാത്രം'

  
backup
September 14, 2018 | 7:47 PM

pralayam-thakarthavarkk-nashttapariharamalla

കോഴിക്കോട്: പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായവര്‍ക്ക് ദുരന്തപ്രതികരണ നിധിയില്‍നിന്ന് 'നഷ്ടപരിഹാരം' കിട്ടില്ലെന്നും കിട്ടുക 'ദുരിതാശ്വാസം' മാത്രമാണെന്നും വ്യക്തമാക്കികൊണ്ട് സര്‍ക്കാര്‍ തിരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

പ്രളയാനന്തരം വിവിധ വകുപ്പുകള്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്നും ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരമോ, ധനസഹായമോ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. നല്‍കുക നഷ്ടപരിഹാരമോ, സാമ്പത്തിക സഹായമോ അല്ലെന്നും ദുരിതാശ്വാസ സഹായം മാത്രമായിരിക്കുമെന്നാണ് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ (സ.ഉ(സാധാ)നം: 4972018 വ്യക്തമാക്കുന്നത്.


സംസ്ഥാനത്ത് കഴിഞ്ഞ മാസമുണ്ടായ പ്രളയക്കെടുതിയില്‍ 40,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേരുടെ വീടും വീട്ടുപകരണങ്ങളും പ്രളത്തിലും ഉരുള്‍പൊട്ടലിലും നശിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ പുതിയവ വാങ്ങിക്കാനുള്ള സാമ്പത്തിക സഹായവും കൃഷിനശിച്ചവര്‍ മതിയായ നഷ്ടപരിഹാരവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സര്‍ക്കാരിന്റെ ഈ വിശദീകരണം തിരിച്ചടിയായിരിക്കുന്നത്.
ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് അംഗീകൃത പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് നഷ്ടപരിഹാരമോ ധനസഹായമോ അനുവദനീയമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

2015ലെ സംസ്ഥാന ദുരന്തപ്രതികരണ നിധി മാനദണ്ഡ പ്രകാരം നാശനഷ്ടങ്ങള്‍ക്ക് ദുരിതാശ്വാസം മാത്രമാണ് അനുവദനീയമായിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ 2018ലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിധിയില്‍നിന്ന് ദുരിതാശ്വാസം മാത്രമേ നല്‍കൂവെന്നും വ്യക്തമാക്കുന്നുണ്ട്. നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം, ധനസഹായം എന്ന് പ്രതിപാദിച്ചിടത്തെല്ലാം പകരമായി ദുരിതാശ്വാസം എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കാലവര്‍ഷക്കെടുത്തില്‍ വീട് നാശമോ, കൃഷി നാശമോ ഉണ്ടായാല്‍ നാമമാത്രമായ തുക മാത്രമാണ് ദുരിതാശ്വാസ സഹായമായി ലഭിക്കാറ്. ഇത് പരിഷ്‌കരിക്കണമെന്ന് വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമായിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായിരുന്നില്ല.


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും നശിച്ചവര്‍ക്ക് എത്ര സാമ്പത്തിക സഹായം നല്‍കുമെന്നകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രളയത്തെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ മതിയായ നഷ്ടപരിഹാരം പ്രളയ ബാധിതര്‍ക്ക് ലഭിക്കുമായിരുന്നുവെങ്കിലും അതും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുമ്പോഴാണ് ആശയക്കുഴപ്പും ആശങ്കയുമുണ്ടാക്കികൊണ്ട് ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  22 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  22 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  22 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  22 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  22 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  22 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  22 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  22 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  22 days ago