HOME
DETAILS

അരിക്കണ്ടംപാക്ക് പാലം പ്രവൃത്തി പുരോഗമിക്കുന്നു; പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു

  
Web Desk
May 15 2017 | 00:05 AM

%e0%b4%85%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8d


പട്ടിക്കാട്: അരിക്കണ്ടംപാക്ക് ചേപ്പൂര്‍ പാതയിലെ അരിക്കണ്ടംപാക്ക് പാലത്തിന്റെ പണി പുരോഗമിക്കുന്നു. പഴയപാലം പൂര്‍ണമായും നീക്കം ചെയ്താണ് പുതിയ പാലം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം പഴയപാലം പൊളിച്ചുനീക്കല്‍ തുടങ്ങി. ഇതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ക്ക് കൃഷ്ണ യു.പി സ്‌കൂളിന് പിറകുവശത്തെ പാതയിലൂടെ സഞ്ചരിച്ചാല്‍ മെയില്‍ റോഡില്‍ പ്രവേശിക്കാന്‍ കഴിയും.
40 വര്‍ഷത്തോളം പഴക്കമുള്ള പാലം തകര്‍ച്ചാ ഭീഷണിയിലായിരുന്നു. റോഡിന് അനുസൃതമായി പാലത്തിന് വീതിയില്ലാത്തത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. ബസ് റൂട്ടുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതിലെ സഞ്ചരിക്കുന്നത്. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളും പാലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
പാലം പുന നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നാണ് എം.ഉമ്മര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.
രണ്ട് മാസം മുന്‍പാണ് പാലം പണിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. നിലവിലെ പാലത്തിനേക്കാള്‍ ഉയരത്തിലും വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുക. ഇതിനുസൃതമായി അനുബന്ധ റോഡുകളുടെ പണിയും നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  a day ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  a day ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  a day ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago